Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ?' മുഖ്യമന്ത്രിയുടെ വെല്ലുവിളി കേരളത്തിൽ വിലപ്പോകില്ലെന്ന് വി.ഡി സതീശന്‍

'ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ?' മുഖ്യമന്ത്രിയുടെ വെല്ലുവിളി കേരളത്തിൽ വിലപ്പോകില്ലെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം : മനസിലാക്കി കളിച്ചാൽ മതി എന്ന  മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അത് കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.  'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ? ഇത് കേരളമാണ്. മറക്കണ്ട.'- വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കടകള്‍ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. മറ്റൊരു രീതിയില്‍ കളിച്ചാല്‍ എങ്ങിനെ നേരിടണമെന്ന് അറിയാമെന്നാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.  സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കിലും വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തിനെതിരെ ശക്തമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
മനസ്സിലാക്കി കളിച്ചാൽ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തിൽ വിലപ്പോകില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ? ഇത് കേരളമാണ്. മറക്കണ്ട.

Related articles

See all
Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Save your stories

Sign in