Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Vayalar Award| വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്: പുരസ്‌കാരം 'തപോമയിയുടെ അച്ഛന്‍' എന്ന കൃതിക്ക്

Vayalar Award| വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്: പുരസ്‌കാരം 'തപോമയിയുടെ അച്ഛന്‍' എന്ന കൃതിക്ക്
തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ ഇ. സന്തോഷ് കുമാറിന് ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നോവലായ 'തപോമയിയുടെ അച്ഛന്‍' എന്ന കൃതിക്കാണ് 49-ാമത് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള ഒരഭയാര്‍ത്ഥി കുടുംബാംഗമായ ഗോപാല്‍ ബറുവയുടെ ജീവിതകഥ പറയുന്ന നോവലാണ് 'തപോമയിയുടെ അച്ഛന്‍'. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും അഭയാര്‍ത്ഥി പ്രവാഹങ്ങളുടെ പശ്ചാത്തലവും നോവലില്‍ ആവിഷ്‌കരിക്കുന്നു. 2006-ല്‍ 'ചാവുകളി' എന്ന ചെറുകഥാ സമാഹാരത്തിനും 2012-ല്‍ 'അന്ധകാരനഴി' എന്ന നോവലിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇ. സന്തോഷ് കുമാര്‍ നേടിയിട്ടുണ്ട്.

Related articles

See all
Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Save your stories

Sign in