Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വര്‍ക്കലയില്‍ സിപിഎമ്മിന് പ്രഹരം; സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍; സ്ഥാനാര്‍ത്ഥിയാകും

വര്‍ക്കലയില്‍ സിപിഎമ്മിന് പ്രഹരം; സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍; സ്ഥാനാര്‍ത്ഥിയാകും
വര്‍ക്കല: സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് മത്സരിക്കുന്ന വര്‍ക്കല നിയോജക മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കനത്ത ആഘാതം. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുന്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍ ചേര്‍ന്നു. വര്‍ക്കലയില്‍ സ്മിത ബിജെപി സ്ഥാാര്‍ത്ഥിയാകും. നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന പദവി രാജിവെച്ചാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. മുന്‍ സിപിഎം നേതാവ് സുന്ദരേശന്റെ മകള്‍ കൂടിയാണ് സ്മിത. വര്‍ക്കലയില്‍ ബിഡിജെഎസിന് നല്‍കിയിരുന്ന സീറ്റ് തിരിച്ചുവാങ്ങി സ്മിത സുന്ദരേശനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയത്. സീറ്റ് ബിജെപി ഏറ്റെടുത്തതില്‍ എന്‍ഡിഎ മുന്നണിക്കുള്ളില്‍, പ്രത്യേകിച്ച് ബിഡിജെഎസില്‍ വന്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സിപിഎമ്മിലെ മൂല്യച്യുതിയാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമെന്ന് സ്മിത സുന്ദരേശന്‍ പ്രതികരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി തന്നെ ജനവിധി തേടുന്ന മണ്ഡലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്നത് ഇടത് ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Related articles

See all
Popular News

KSRTC-ക്ക് പുതിയ ബസുകൾ വാങ്ങാൻ MLA ഫണ്ട്; അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി

Popular News

ഇന്ത്യൻ ജനാധിപത്യം പിച്ചിചീന്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ഗ്യ...

Popular News

'മുട്ടിൽ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കഴിഞ്ഞ സർക്കാർ കാര്യമായ അന്വേഷണം നടത്തിയിട്ടില്...

Popular News

മാസപ്പടിക്കേസ്: പിണറായിക്കും കുടുംബത്തിനുമെതിരെ എസ്.ഐ.ടി അന്വേഷണം; അന്വേഷണച്ചുമതല എസ്.പി വ...

Save your stories

Sign in