അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം.ഡി.എം.എ. സാമ്പത്തിക ഇടപാട് കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. വയനാട് പുല്‍പ്പള്ളി സ്വദേശി അജിത്, മരക്കടവ് സ്വദേശി വിശാല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ കേസിലെ 10, 11 പ്രതികളാണ്. പ്രതികളുടെ അക്കൗണ്ടിലാണ് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുള്ളത്. അധ്യാപികമാരുടെ അക്കൗണ്ടില്‍ എത്തുന്ന പണം ഇവര്‍ക്കാണ് അയച്ചു നല്‍കിയിരുന്നത്.
തുടര്‍ന്ന് ഈ തുക ഷിന്റോയ്ക്ക് കൈമാറിയത് ഇവരാണെന്നും പോലീസ് വ്യക്തമാക്കുന്നു. കേസിലെ മുഖ്യപ്രതിയായ ഷിന്റോ ഇതുവരെ പിടിയിലായിട്ടില്ല. നേരത്തെ അറസ്റ്റിലായ കീര്‍ത്തനയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്.
വടകര എംഡിഎംഎ കേസ്: രണ്ട് പേര്‍ കൂടി പിടിയിൽ