Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ ഗുരുതര ആരോപണവുമായി വി. കുഞ്ഞികൃഷ്ണന്‍: തട്ടിപ്പ് നേരത്തെ തന്നെ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍

രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ ഗുരുതര ആരോപണവുമായി വി. കുഞ്ഞികൃഷ്ണന്‍: തട്ടിപ്പ് നേരത്തെ തന്നെ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍
കണ്ണൂര്‍: ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയ്ക്കടുത്ത് ധനാപഹരണം നടന്നുവെന്നും ഇക്കാര്യം നേരത്തെ തന്നെ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്നും വി. കുഞ്ഞിക്കൃഷ്ണന്‍. സഹായ നിധിയില്‍ നിന്ന് 40 ലക്ഷം രൂപ മാറ്റിയതില്‍ 25 ലക്ഷം രൂപ മാത്രമാണ് തിരികെ വന്നതെന്നും ബാക്കി 15 ലക്ഷം ഏരിയ കമ്മിറ്റിയിലേക്ക് പോയെന്നുമാണ് കുഞ്ഞിക്കൃഷ്ണന്‍ പറയുന്നത്. എന്നാല്‍ ഈ തുക ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക കണക്കിലില്ല. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് നേതാക്കളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ മാറ്റിയതിന്റെ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മുന്‍ സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിമാരായിരുന്ന ടി.ഐ. മധുസൂദനന്‍, കെ.പി. മധു എന്നിവരുടെ പേരിലേക്കാണ് 40 ലക്ഷം രൂപ മാറ്റിയത്. 2016 മുതലുള്ള ധനരാജ് കുടുംബ സഹായ നിധിയിലെ പണമിടപാട് രേഖകളാണ് പുറത്തുവന്നത്. 2016 നവംബര്‍ 13-ന് 63 ലക്ഷത്തിലധികം രൂപ ഉണ്ടായിരുന്ന നിധിയില്‍ നിന്ന് 40 ലക്ഷം രൂപ പയ്യന്നൂര്‍ സഹകരണ ബാങ്കിലും റെയില്‍വേ ഗേറ്റ് ബ്രാഞ്ചിലുമായി ടി.ഐ. മധുസൂദനന്റെയും കെ.പി. മധുവിന്റെയും പേരില്‍ മൂന്ന് വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമാക്കി. പിന്നീട് പാര്‍ട്ടിയില്‍ ഇത് വിവാദമായതോടെ 25 ലക്ഷം രൂപ സഹായനിധിയിലേക്ക് തിരിച്ചുനല്‍കുകയും 15 ലക്ഷം ഏരിയ കമ്മിറ്റി അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതിന്റെ പലിശ നേതാക്കള്‍ സ്വന്തമായാണ് കൈപ്പറ്റിയത്. അതേസമയം, നോട്ടുനിരോധനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് വിവിധ അക്കൗണ്ടുകള്‍ ഉപയോഗിച്ചതെന്നാണ് സിപിഎം ഏരിയ കമ്മിറ്റിയുടെ വിശദീകരണം. എന്നാല്‍ പണമിടപാട് നടന്നത് നോട്ടുനിരോധന കാലത്തല്ലെന്ന് വി. കുഞ്ഞിക്കൃഷ്ണന്‍ തിരിച്ചടിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ രേഖകള്‍ തുടര്‍ച്ചയായി പുറത്തുവിട്ട് വി. കുഞ്ഞിക്കൃഷ്ണന്‍ സിപിഎമ്മിനെ തെരഞ്ഞെടുപ്പില്‍ പ്രതിരോധത്തിലാക്കുകയാണ്. കൂടുതല്‍ തെളിവുകള്‍ ഇനിയും പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കോടിയേരിയെ മറന്നു; അനുസ്മരണ ചടങ്ങുകളില്‍ പിണറായിയും ഗോവിന്ദനും എത്തില്ല; കുടുംബത്തിന് അതൃപ...

Popular News

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷം: കേസെടുത്ത് മ്യൂസിയം പോലീസ്

Popular News

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊ...

Popular News

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

Save your stories

Sign in