തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ വി.എസ്. അച്യുതാനന്ദന്‍, വാഴൂര്‍ സോമന്‍, പി.പി. തങ്കച്ചന്‍ എന്നിവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അവരുടെ ജീവിതവും രാഷ്ട്രീയ സംഭാവനകളും വരും തലമുറകള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വി.എസ്. അച്യുതാനന്ദന്റെ ജീവിതം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ദുരിതപൂര്‍ണമായ ബാല്യത്തില്‍ നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം, കഷ്ടപ്പാടുകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്തത്. ഒരു കാലത്ത് മധ്യവര്‍ഗത്തിന് സ്വീകാര്യനല്ലാതിരുന്ന വി.എസ്., പിന്നീട് അവരുടെ പ്രിയപ്പെട്ട നേതാവായി മാറിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വലിയ മാറ്റമായിരുന്നു.
ഭരണത്തിലിരുന്നപ്പോഴും വി.എസ്. ഒരു പ്രതിപക്ഷ നേതാവിന്റെ മനോഭാവം നിലനിര്‍ത്തിയിരുന്നു. ഭൂമി, ലോട്ടറി വിഷയങ്ങളില്‍ അദ്ദേഹം പ്രതിപക്ഷ നിലപാടുകളെ പിന്തുണച്ചു. ലോട്ടറി മാഫിയക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍, '80,000 കോടി രൂപ നാല് വര്‍ഷം കൊണ്ട് കടത്തി' എന്ന വിഖ്യാതമായ പ്രസ്താവന നടത്തി അദ്ദേഹം പ്രതിപക്ഷത്തിനൊപ്പം നിന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങളുടെ വിഷയങ്ങളിലും അദ്ദേഹം എടുത്ത ഉറച്ച നിലപാടുകളാണ് അദ്ദേഹത്തെ വ്യത്യസ്തനായ നേതാവാക്കി മാറ്റിയത്.
പി.പി. തങ്കച്ചന്‍ തങ്ങള്‍ക്ക് പിതൃതുല്യനാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി മുതല്‍ കെ.പി.സി.സി. അധ്യക്ഷന്‍ വരെ വിവിധ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്ന പദവിയും അലങ്കരിച്ചു. നാലു തവണ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ച് മന്ത്രിയും സ്പീക്കറുമായി. സൗമ്യമായ പെരുമാറ്റവും മിതഭാഷണവും അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി. ഒരു വിവാദങ്ങളിലും ഉള്‍പ്പെടാത്ത മന്ത്രിയും മികച്ച സ്പീക്കറുമായിരുന്നു അദ്ദേഹം. 'തൂവെള്ള വസ്ത്രത്തില്‍ ഒരു കറുത്ത പുള്ളി പോലും വീഴാതെ സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാണ് തങ്കച്ചന്‍ സാര്‍ മടങ്ങിയത്,' സതീശന്‍ പറഞ്ഞു.
വാഴൂര്‍ സോമന്‍ അപ്രതീക്ഷിതമായി നമ്മളെ വിട്ടുപോയെന്ന് വി.ഡി. സതീശന്‍ അനുസ്മരിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നര്‍മം നിറഞ്ഞ സംസാരം എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. ഇടുക്കിയിലെ പ്രതികൂല സാഹചര്യങ്ങളില്‍ പോലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു അദ്ദേഹം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിനിടെ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ജീവിതം പോരാട്ടത്തിന്റേതായിരുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ക്കായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച നേതാവായിരുന്നു വാഴൂര്‍ സോമന്‍.
V D Satheesan| മുന്‍നിര നേതാക്കള്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ച് വി.ഡി. സതീശന്‍; പി.പി. തങ്കച്ചന്‍, വി.എസ്. അച്യുതാനന്ദന്‍, വാഴൂര്‍ സോമന്‍ എന്നിവരെ അനുസ്മരിച്ചു