Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'റോഡിലല്ലാതെ മലയില്‍ പോയി സമരം നടത്താനാകില്ല'; സിപിഎമ്മിന്‍റെ പന്തല്‍ കെട്ടി സമരത്തെ ന്യായീകരിച്ച് എ. വിജയ രാഘവന്‍

'റോഡിലല്ലാതെ മലയില്‍ പോയി സമരം നടത്താനാകില്ല'; സിപിഎമ്മിന്‍റെ പന്തല്‍ കെട്ടി സമരത്തെ ന്യായീകരിച്ച് എ. വിജയ രാഘവന്‍
  മലപ്പുറം: റോഡില്‍ പന്തല്‍ കെട്ടി സമരം നടത്തിയതിനെ വീണ്ടും ന്യായീകരിച്ച് എ. വിജയ രാഘവന്‍. റോഡിലല്ലാതെ മലയില്‍ പോയി സമരം നടത്താനാകില്ലെന്നും സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിജയ രാഘവന്‍ പറഞ്ഞു. മലപ്പുറം വര്‍ഗീയതയുടെ ചിഹ്നമാക്കാനുള്ള പരിശ്രമം നടക്കുന്നുണ്ടെന്നും ജമാത്ത് ഇസ്ലാമി - എസ്ഡിപിഐ ആണ് അതിന് പിന്നിലെന്നും എ. വിജയരാഘവന്‍ പറഞ്ഞു. മുസ്ലിം ലീഗ് ഒളിഞ്ഞു നിന്ന് അതിനു പിന്തുണ നല്‍കുകയാണെന്നും എ വിജയ രാഘവന്‍ ആരോപിച്ചു. ഡിസംബർ മാസം അഞ്ചിനാണ് സിപിഎമ്മിന്‍റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായിട്ട് റോഡിന്‍റെ ഒരു ഭാഗം പൂർണമായി അടച്ച് സ്റ്റേജ് കെട്ടിയത്. പാതയോരങ്ങളിൽ പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്ക് ഉണ്ടെന്നിരിക്കെയാണ് വഞ്ചിയൂരിൽ പ്രധാനപാത പൂർണമായും അടച്ചുകെട്ടി സിപിഎം സ്റ്റേജ് ഉണ്ടാക്കിയത്. സംഭവത്തിൽ ഹൈക്കോടതി സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടാൻ ആരാണ് അധികാരം നൽകിയതെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ഉന്നയിച്ചത്.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in