Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അദാനിക്ക് വന്‍ ആശ്വാസം; ക്രിമിനല്‍ കുറ്റങ്ങള്‍ പൂര്‍ണമായി തള്ളി യുഎസ് കോടതി; നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമെന്ന് അദാനി

അദാനിക്ക് വന്‍ ആശ്വാസം; ക്രിമിനല്‍ കുറ്റങ്ങള്‍ പൂര്‍ണമായി തള്ളി യുഎസ് കോടതി; നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമെന്ന് അദാനി

വാഷിങ്ടണ്‍/ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ അമേരിക്കന്‍ കോടതി പൂര്‍ണ്ണമായി തള്ളി. യു.എസ് ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ജഡ്ജി നിക്കോളാസ് ഗരൗഫിസാണ് കേസ് തള്ളിക്കൊണ്ട് ഉത്തരവിട്ടത്. അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും വിധി തികഞ്ഞ വിനയത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ഗൗതം അദാനി പ്രതികരിച്ചു.

കേസിലെ കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ജഡ്ജി അനുമതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷന്റെ ഈ തീരുമാനത്തിന് പിന്നില്‍ അദാനി ഗ്രൂപ്പിന്റെ അമേരിക്കന്‍ നിക്ഷേപങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് കോടതി ഉറപ്പുവരുത്തിയിട്ടുണ്ട്. ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കേസ് പിന്‍വലിക്കുമ്പോള്‍ ജഡ്ജിമാര്‍ക്ക് അതില്‍ പരിമിതമായ പങ്കാണുള്ളതെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യയിലെ സൗരോര്‍ജ്ജ കരാറുകള്‍ക്കായി കൈക്കൂലി നല്‍കിയെന്നും ഇത് അമേരിക്കന്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു കേസ്. എന്നാല്‍ ഈ കുറ്റാരോപണങ്ങള്‍ക്ക് നിയമപരമായ അടിത്തറയില്ലെന്നും, സംഭവങ്ങള്‍ നടന്നത് ഇന്ത്യയിലായതിനാല്‍ കേസ് യു.എസ് നിയമപ്രകാരം നിലനില്‍ക്കില്ലെന്നും നീതിന്യായ വകുപ്പ് വ്യക്തമാക്കി. അമേരിക്ക 'ലോക പോലീസ്' ചമയേണ്ടതില്ലെന്നും, ഇന്ത്യക്കാരുടെ ആഭ്യന്തര കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കൃത്യമായി അറിയാമെന്നും കോടതിയില്‍ നീതിന്യായ വകുപ്പ് ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ട്; ഒന്നിച്ച് പോരാടും ,രാഹുൽ ഗാന്ധിയുടെ നേതൃത...

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Popular News

ഗ്യാനേഷ് കുമാർ രാജിവെക്കണം ; ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളുടെ മിന്നൽ സമരം പ്രവർത്തകരെ വലിച്ച...

Popular News

പുതിയ ജീപ്പ് എസ്‌.യു.വി നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും കൈകോർക്കുന്നു; ന...

Save your stories

Sign in