Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബാങ്ക് ജീവനക്കാർ ഇന്ന് മുതല്‍ രാജ്യവ്യാപക പണിമുടക്കില്‍; ഇന്നും നാളെയും ബാങ്കുകൾ പ്രവർത്തിക്കില്ല; എംടിഎം പ്രവർത്തനം ബാധിച്ചേക്കും

ബാങ്ക് ജീവനക്കാർ ഇന്ന് മുതല്‍ രാജ്യവ്യാപക പണിമുടക്കില്‍; ഇന്നും നാളെയും ബാങ്കുകൾ പ്രവർത്തിക്കില്ല; എംടിഎം പ്രവർത്തനം ബാധിച്ചേക്കും
ബാങ്ക് ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്യുന്ന രാജ്യവ്യാപക പണിമുടക്കിന് ഇന്ന് തുടക്കം. ഇന്നും നാളെയും ബാങ്കുകൾ പ്രവർത്തിക്കില്ല. വേതന വർധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ബാങ്കുകൾ പ്രവർത്തിക്കില്ല. രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത സമരത്തിൽ ബാങ്ക് ജീവനക്കാർ പങ്കെടുത്തിരുന്നു. ആഴ്ചകൾക്കുള്ളിലാണ് വീണ്ടും സമരം പ്രഖ്യാപിച്ചത്. ബാങ്ക് ജീവനക്കാരുടെ ഒൻപതോളം സംഘടനകൾ ചേർന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് സമരം പ്രഖ്യാപിച്ചത്. രാജ്യവ്യാപക സമരത്തിൽ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നുണ്ടെങ്കിൽ മാർച്ച് 11 മുതൽ 13 വരെ മൂന്ന് ദിവസം തുടർച്ചയായി പണിമുടക്കാനും യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 13 ന് ശേഷവും ആവശ്യം അംഗീകരിക്കുന്നില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്കും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ വേതനത്തിൽ ഏറ്റവും കുറഞ്ഞത് 15 ശതമാനം വർധനവെങ്കിലും വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. എന്നാൽ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ 12.25 ശതമാനം വേതനവർധനവിൽ ഉറച്ചുനിൽക്കുകയാണ്. ഇതംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സംഘടനകൾക്ക്.

Related articles

See all
Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതിഷേധം കടുപ്പിക്കാന...

Save your stories

Sign in