Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കേന്ദ്ര ബജറ്റ് പൊതുവെ നിരാശാജനകം': എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

'കേന്ദ്ര ബജറ്റ് പൊതുവെ നിരാശാജനകം': എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
ന്യൂ ഡൽഹി : ആദായ നികുതിയുടെ വരുമാന പരിധി 12 ലക്ഷമായി ഉയര്‍ത്തിയതിലൂടെ മദ്ധ്യവര്‍ഗ്ഗ വിഭാഗത്തിന് ആശ്വാസം നല്‍കിയതൊഴിച്ചാല്‍ കേന്ദ്ര ബഡ്ജറ്റ് പൊതുവെ നിരാശാജനകമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കാര്‍ഷികോത്പന്നങ്ങളുടെ മിനിമം താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്നതുള്‍പ്പെടെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'തൊഴിലാളികള്‍, സാധാരണക്കാര്‍ തുടങ്ങിയവരുടെ ജീവിത വരുമാനം വര്‍ദ്ധിപ്പിക്കാനുളള ഒരു നടപടിയും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ബീഹാര്‍ സംസ്ഥാനത്തിന് നല്‍കുന്ന അമിത പരിഗണനയും പ്രാധാന്യവും ബജറ്റിന്‍റെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുന്നു. അനിയന്ത്രിതമായ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു നിര്‍ദ്ദേശവും ബഡ്ജറ്റില്‍ ഇല്ല. വയനാട് ദുരിതാശ്വാസ പാക്കേജ് ഉള്‍പ്പെടെ കേരളത്തോട് കനത്ത അവഗണനയാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്' എന്നും എന്‍.കെ. പ്രേമചന്ദ്രന്‍ വിമർശിച്ചു.

Related articles

See all
Latest News

"തോൽവി ഭയന്ന് മണ്ഡല പുനക്രമീകരണം; വനിതാ ബില്ലിന്റെ മറവിൽ ജനാധിപത്യ കശാപ്പ്": കെ.സി. വേണുഗോ...

Latest News

AI സമ്മിറ്റിൽ ചൈനീസ് നിർമിത റോബോട്ടിക് നായ; സ്വകാര്യ സർവകലാശാലയെ ഉച്ചകോടിയിൽ‌ നിന്ന് പുറത്...

Latest News

തെരുവുനായ കടിയേറ്റാല്‍ സര്‍ക്കാര്‍ 'കനത്ത വില' നല്‍കേണ്ടി വരും; നായപ്രേമികള്‍ക്കും ഉത്തരവാ...

Latest News

ലോക്‌സഭയിൽ പ്രതിഷേധക്കൊടുങ്കാറ്റ്; പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന് പ്രിയങ്കാ ഗാന്ധി എം.പി

Save your stories

Sign in