Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 4 യുഡിഎഫ് കരിദിനം ആചരിക്കും': കെ സുധാകരന്‍ എംപി

'സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 4 യുഡിഎഫ് കരിദിനം ആചരിക്കും': കെ സുധാകരന്‍ എംപി
  കണ്ണൂര്‍: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ദിനം കോൺഗ്രസ്‌ കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സജി ചെറിയാനെതിരെ കൂടുതൽ നിയമ നടപടി കോൺഗ്രസ്‌ സ്വീകരിക്കും. സജി ചെറിയാൻ വിഷയം ഭരണഘടനാ ലംഘനമല്ലായെന്നത് സിപിഎം മാത്രം തീരുമാനിച്ചാൽ പോര. വ്യവസ്ഥാപിതമായ എല്ലാ സംവിധാനങ്ങളും തകർത്തു. തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടല്ലേ ഇത്രയും കാലം സജി ചെറിയാനെ മാറ്റി നിർത്തിയതെന്നും എന്ത് അന്വേഷണമാണ് ഇതിൽ നടന്നതെന്നും കെ സുധാകരൻ എംപി ചോദിച്ചു.  കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സജി ചെറിയാനെ തിരികെ കൊണ്ടുവരാന്‍ തീരുമാനമായത്. ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി ഗവർണറെ അറിയിക്കും. നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സജി ചെറിയാന്‍റെ മടങ്ങിവരവ് സ്ഥിരീകരിച്ചു. സജി ചെറിയാന്‍റെ കേസിൽ കോടതിയുടെ എല്ലാ തീരുമാനവും വന്നതാണെന്നും ഇനി ഒന്നും കൂടുതലായി വരാനില്ലെന്നും എം.വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in