Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സർക്കാരിന്‍റെ നികുതി കൊള്ളക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ്; 13ന് രാപകല്‍ സമരം

സർക്കാരിന്‍റെ നികുതി കൊള്ളക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ്; 13ന് രാപകല്‍ സമരം
  തിരുവനന്തപുരം: സർക്കാരിന്‍റെ നികുതി കൊള്ളക്കെതിരെ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ്. സെക്രട്ടേറിയേറ്റിനും  ജില്ലാ കളക്ടറേറ്റുകൾക്കും മുന്നില്‍ രാപകൽ സമരം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. ഫെബ്രുവരി 13 ന്‌ വൈകുന്നേരം മുതൽ 14 രാവിലെ വരെയാണ് സമരം. യുഡിഎഫ്  യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കരം വർധിപ്പിച്ചത് കണ്ണിൽ ചോരയില്ലാത്ത നടപടിയാണെന്നും 150 ശതമാനം വർധനവാണ് വെള്ളക്കരത്തിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നികുതി വർധവിനെതിരെ സഭയ്ക്ക് അകത്തും പുറത്തും സമരം തുടരുമെന്ന് എം.എം ഹസന്‍ വ്യക്തമാക്കി. ഹർത്താൽ നടത്തില്ലെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in