Logo
CHANGE MODE
Wed, Jun 03, 2026 • 06:36 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കുമ്പളയിൽ പടയൊരുക്കം; പുതുയുഗ യാത്രയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 07, 2026
1 min read Updated: June 02, 2026
Share:

കുമ്പളയിൽ പടയൊരുക്കം; പുതുയുഗ യാത്രയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ ആക്രമണമാണ് നേതാക്കൾ അഴിച്ചുവിട്ടത്. പിണറായി വിജയന്റെ പത്തുവർഷത്തെ ഭരണം കേരളത്തെ വികസന കാര്യത്തിൽ കാൽനൂറ്റാണ്ട് പിന്നോട്ടടിച്ചതായി ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ വിമർശനങ്ങൾക്ക് തുടക്കമിട്ട അദ്ദേഹം, ജനവിരുദ്ധ നയങ്ങളാണ് നിലവിലെ ഭരണത്തിന്റെ മുഖമുദ്രയെന്ന് കുറ്റപ്പെടുത്തി.

ദൈവത്തിന്റെ ശാപം വാങ്ങിയ സർക്കാരെന്ന് കെ. മുരളീധരൻ

മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ തന്റെ പ്രസംഗത്തിലുടനീളം പരിഹാസവും വിമർശനവും കലർത്തിയാണ് സംസാരിച്ചത്. ജനങ്ങളുടെയും ദൈവത്തിന്റെയും ശാപം ഏറ്റുവാങ്ങിയ സർക്കാരാണിതെന്നും ഏതുനിമിഷവും ശ്വാസം നിലയ്ക്കാവുന്ന അവസ്ഥയിലാണ് ഭരണമെന്നും അദ്ദേഹം പരിഹസിച്ചു. പുതുയുഗ യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോഴേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും, ആ പോരാട്ടത്തിൽ ഈ സർക്കാർ നിലംപൊത്തുമെന്നും അദ്ദേഹം പ്രവചിച്ചു. 'പോറ്റിയെ കേറ്റിയെ' എന്ന പ്രശസ്തമായ പാരഡി ഗാനത്തിന് പുതിയ വരികൾ ചമച്ച് അവതരിപ്പിച്ചത് വേദിയിൽ ചിരിയും ചിന്തയും പടർത്തി.

മോദിയും പിണറായിയും തമ്മിലുള്ള ബന്ധം: ഷിബു ബേബി ജോൺ

കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ ട്രോളിക്കൊണ്ടാണ് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ സംസാരിച്ചത്. "ട്രംപ് ഒന്ന് നോക്കിയാൽ മുട്ടിലിഴയുന്ന മോദിയെയും, മോദി ഒന്ന് നോക്കിയാൽ മുട്ടിലിഴയുന്ന പിണറായിയെയുമാണ് നാം കാണുന്നത്" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജാഥകൾക്കെതിരെ കുഞ്ഞാലിക്കുട്ടിയും കൈയടി നേടി ഷംസുദ്ദീനും

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തുന്ന ജാഥയെ പി.കെ. കുഞ്ഞാലിക്കുട്ടി കടുത്ത ഭാഷയിൽ വിമർശിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ഇത്തരം പരിപാടികൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എൻ. ഷംസുദ്ദീൻ എം.എൽ.എയും തന്റെ പ്രസംഗത്തിലൂടെ സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞു. വി.ഡി. സതീശൻ നയിക്കുന്ന യാത്ര വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന സൂചനയോടെയാണ് ഉദ്ഘാടന ചടങ്ങ് സമാപിച്ചത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10