വനംകൊള്ളയിൽ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ് ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപക ധർണ
Jaihind TV News Report
Jaihind TV Web Desk
June 24, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : വനംകൊള്ളയിൽ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. കേസിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപക ധർണ നടത്തും. ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിക്കും. വഴുതക്കാട്ടെ ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നടക്കുന്ന ധര്‍ണ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം പിയും ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യുഡിഎഫ് നേതാക്കളായ കെ.മുരളീധരന്‍ എം.പി, ഡോ.എം.കെ.മുനീര്‍ എം.എല്‍.എ, എ.എ അസീസ്, സി.പി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കണ്ണൂരില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനും, മലപ്പുറത്ത് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും, ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയും, ഇടുക്കിയില്‍ പി.ജെ.ജോസഫും, കോട്ടയത്ത് യുഡിഎഫ് കൺവീനർ എം.എം.ഹസനും, കൊല്ലത്ത് എം.കെ പ്രേമചന്ദ്രൻ എംപിയും ധര്‍ണ ഉദ്ഘാടനം ചെയ്യും.
എറണാകുളത്ത് പി.ടി തോമസ് എംഎല്‍എയും തൃശൂരില്‍ ബെന്നി ബഹനാന്‍ എം.പിയും, പാലക്കാട് വി.കെ.ശ്രീകണ്ഠന്‍ എം.പിയും, കോഴിക്കോട് എം.കെ.രാഘവനും, പത്തനംതിട്ടയില്‍ ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി.ദേവരാജനും, വയനാട് ടി. സിദ്ദിഖും, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ് ധര്‍ണ ഉദ്ഘാടനം ചെയ്യുന്നത്. യുഡിഎഫ് നേതാക്കളായ അനൂപ് ജേക്കബ്, മാണി.സി.കാപ്പന്‍, ജോണ്‍ ജോണ്‍, രാജന്‍ ബാബു, മോന്‍സ് ജോസഫ് എന്നിവര്‍ വിവിധ ജില്ലകളിലെ ധര്‍ണയ്ക്കു നേതൃത്വം നല്‍കും. വനംകൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് യുഡിഎഫ് തീരുമാനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10