Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധം ; നിയമസഭാ യുവജനക്ഷേമ സമിതിയിൽ നിന്ന് യുഡിഎഫ് എംഎല്‍എമാർ രാജിവെച്ചു

പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധം ; നിയമസഭാ യുവജനക്ഷേമ സമിതിയിൽ നിന്ന് യുഡിഎഫ് എംഎല്‍എമാർ രാജിവെച്ചു
തിരുവനന്തപുരം : എല്‍.ഡി.എഫ് സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് നിയമസഭാ യുവജനക്ഷേമ യുവജനകാര്യ സമിതിയില്‍ നിന്ന് യു.ഡി.എഫ് എം.എല്‍.എമാർ രാജിവെച്ചു. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് സർക്കാർ തന്നെ ചുക്കാന്‍ പിടിക്കുന്ന സാഹചര്യത്തില്‍ സമിതിക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനൂപ് ജേക്കബും കെ.എസ് ശബരീനാഥനും സമിതിയില്‍ നിന്ന് രാജിവെച്ചത്. സംസ്ഥാനത്തെ വിവിധ ഉദ്യോഗാർത്ഥികളുമായി സമിതി ഹിയറിംഗുകൾ നടത്തുകയും ജോലിലഭ്യത ഉറപ്പാക്കുന്നതിനും നിയമനങ്ങളിലെ കാലതാമസങ്ങൾ ഒഴിവാക്കുന്നതിനുമടക്കം സ്വീകരിക്കേണ്ട നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. എന്നാൽ സമിതിയുടെ റിപ്പോർട്ടുകൾ പാടേ അവഗണിക്കുകയും പിൻവാതിൽ നിയമനങ്ങൾക്കും നിയമവിരുദ്ധമായ ജോലി സ്ഥിരപ്പെടുത്തലുകൾക്കും മന്ത്രിസഭ തന്നെ ചുക്കാൻ പിടിക്കുന്നതുമായ സാഹചര്യത്തിൽ സമിതിയുടെ പ്രസക്തി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും രാജിവെച്ചത്.

Related articles

See all
Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Save your stories

Sign in