Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലഹരിയ്‌ക്കെതിരേ യുഡിഎഫ് ഉപവാസസമരം : ലഹരിയുടെ തലസ്ഥാനമായി കേരളം മാറിയെന്ന് വി ഡി സതീശന്‍

ലഹരിയ്‌ക്കെതിരേ യുഡിഎഫ് ഉപവാസസമരം :  ലഹരിയുടെ തലസ്ഥാനമായി കേരളം മാറിയെന്ന് വി ഡി സതീശന്‍
ഇന്ത്യയിലെ ലഹരി മരുന്നിന്റെ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശന്‍.'സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കും ലഹരി വ്യാപനത്തിനുമെതിരെ യുഡിഎഫ് സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. ലഹരിമാഫിയയെ അമര്‍ച്ച ചെയ്യുന്നതിനു രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം പി പറഞ്ഞു. നോ ക്രൈം നോ ഡ്രഗ്സ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുവാന്‍ യുഡിഎഫ് ലഹരി വ്യാപനത്തിനും കൊലപാതകങ്ങള്‍ക്കുമെതിരെ ഉപവാസ സമരം സംഘടിപ്പിച്ചത്. ലഹരി വ്യാപനത്തിന്റെ ആഴവും വ്യാപ്തിയും വിശദീകരിച്ച  ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുവാന്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യണമെന്നും അല്ലെങ്കില്‍ വിമര്‍ശനത്തിന്റെ ചൂണ്ടുവിരല്‍ ഭരണകൂടത്തിനും മുഖ്യമന്ത്രിക്കും എതിരെ തന്നെ ഉണ്ടാകുമെന്നദ്ദേഹം പറഞ്ഞു.രാഷ്ട്രീയ രക്ഷാകര്‍തൃത്വമാണ് ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുവാന്‍ കഴിയാത്തതിന് പ്രധാന കാരണമെന്നും ഉറവിടം കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിമാഫിയയെ അമര്‍ച്ച ചെയ്യുന്നതിനു രാഷ്ട്രിയത്തിന് അതീതമായി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പറഞ്ഞു. സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുംഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന നിലയാണെന്ന് യൂ ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ കുറ്റപ്പെടുത്തി. ലഹരി വ്യാപനം തടയുന്നതില്‍ പോലീസും എക്സൈസും സമ്പൂര്‍ണ്ണ പരാജയമായി മാറുന്നതും സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും തുറന്നുകാട്ടി സംഘടിപ്പിച്ച ഉപവാസത്തില്‍ യുഡിഎഫ് ലെ സമുന്നത നേതാക്കളും എംപിമാരും എംഎല്‍എമാരും നൂറ് കണക്കിന് പ്രവര്‍ത്തകരും അണിചേര്‍ന്നു

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in