Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യുഡിഎഫിന്‍റെ 'ഐശ്വര്യകേരളയാത്ര' ജനുവരി 31 ന് ആരംഭിക്കും

യുഡിഎഫിന്‍റെ 'ഐശ്വര്യകേരളയാത്ര' ജനുവരി 31 ന് ആരംഭിക്കും
  തിരുവനന്തപുരം :  യുഡിഎഫിന്‍റെ ആഭിമുഖ്യത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യകേരളയാത്ര' 2021 ജനുവരി 31 ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ പറഞ്ഞു. നേരത്തെ ഫെബ്രുവരി 1 നാണ് യാത്ര തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. യു.ഡി.എഫ്. നേതാക്കളായ ഉമ്മന്‍ ചാണ്ടി,  മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം.ഹസ്സന്‍, പി.ജെ.ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി. ദേവരാജന്‍, ജോണ്‍ ജോണ്‍, വി.ഡി. സതീശന്‍ (കോ-ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ജനുവരി 31 വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. 'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യകേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതെന്ന് എം.എം.ഹസ്സന്‍ അറിയിച്ചു.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in