Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വനിതാ ലോകകപ്പ് കളിക്കുന്ന രണ്ട് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കുനേരെ ഇന്‍ഡോറില്‍ അതിക്രമം; പ്രതി പിടിയില്‍

വനിതാ ലോകകപ്പ് കളിക്കുന്ന രണ്ട് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കുനേരെ ഇന്‍ഡോറില്‍ അതിക്രമം; പ്രതി പിടിയില്‍
ഇന്‍ഡോര്‍: വനിതാ ലോകകപ്പ് മത്സരം കളിക്കുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്കുനേരെ ഇന്‍ഡോറില്‍ അതിക്രമം. വ്യാഴാഴ്ച പുലര്‍ച്ചെ ടീം താമസിക്കുന്ന ഹോട്ടലിന് സമീപമുള്ള കഫേയില്‍ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. അക്രമിയെ പൊലീസ് പിടികൂടി. ഇന്‍ഡോറിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ താമസിച്ചിരുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ടീം സുരക്ഷാ മാനേജര്‍ ഡാനി സിമ്മണ്‍സ് എംഐജി പൊലീസില്‍ ഉടന്‍ തന്നെ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും ടീമിന് ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. വനിതാ ഏകദിന ലോകകപ്പില്‍ സെമിഫൈനലില്‍ പ്രവേശിച്ച ഓസ്ട്രേലിയന്‍ ടീം, ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീം കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ച് 11 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

Related articles

See all
Popular News

മഴയിലും മാറ്റുരയ്ക്കാൻ കൗമാരകേരളം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്...

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: കേരളത്തെ ആശ ശോഭന നയിക്കും; 17 അംഗ ടീമിനെ പ്ര...

Popular News

ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്; ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ...

Save your stories

Sign in