Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശബരിമല പാതയിൽ രണ്ട് വാഹനാപകടങ്ങള്‍; ഏഴ് പേർക്ക് പരിക്ക്

ശബരിമല പാതയിൽ രണ്ട് വാഹനാപകടങ്ങള്‍; ഏഴ് പേർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല പാതയിൽ ഇന്ന് പുലർച്ച രണ്ട് വാഹനാപകടങ്ങള്‍ ഉണ്ടായി. സംഭവത്തില്‍ ഏഴ് പേർക്ക് പരിക്ക്.  പുലർച്ചെ നാലുമണിയോടെ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു ഒരു അപകടം. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിനുള്ളിൽ 12 പോരാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ നാലുപേർക്ക് പരിക്കേറ്റു.  പരുക്ക് ഗുരുതരമല്ല എന്ന് പോലീസ് അറിയിച്ചു. അതേസമയം പുലർച്ചെ അഞ്ചരമണിയോടെ കണമല അട്ടിവളവിൽ  രണ്ടാമത്തെ അപകടമുണ്ടായി. ബ്രേക്ക് നഷ്ടമായ മിനി ബസ് മതിലിലിടിച്ച് നിർത്താനുള്ള ശ്രമത്തിനിടെ റോഡിൽ വട്ടം മറിയുകയായിരുന്നു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇവരെ മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സേഫ് സോൺ അധികൃതരെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇവരുടെയും പരിക്കു ഗുരുതരമല്ല എന്ന് അധികൃതർ അറിയിച്ചു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in