Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ട്വിറ്റര്‍ പൂട്ടിക്കും; ഓഫീസും ജീവനക്കാരുടെ വീടുകളും റെയ്ഡ് ചെയ്യും; കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായി മുന്‍ സിഇഒ

ട്വിറ്റര്‍ പൂട്ടിക്കും; ഓഫീസും ജീവനക്കാരുടെ വീടുകളും  റെയ്ഡ് ചെയ്യും; കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായി മുന്‍ സിഇഒ
  ന്യൂഡല്‍ഹി: ട്വിറ്റര്‍ പൂട്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായി മുന്‍ സിഇഒ ജാക്ക് ഡോര്‍സി. ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കി. കര്‍ഷകസമരവുമായി ബന്ധവപ്പെട്ടരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതായും ഡോര്‍സി വെളിപ്പെടുത്തി. സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടിനും സമ്മര്‍ദമുണ്ടായി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സിയുടെ വിവാദ വെളപ്പെടുത്തല്‍. 'കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നവര്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ അടക്കമുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യണമെന്ന് കേന്ദ്രത്തില്‍ നിന്നും നിരന്തര സമ്മദര്‍ദം ട്വിറ്ററിനുണ്ടായിരുന്നു. പലതും ഭീഷണിയായിരുന്നു. ഇന്ത്യയില്‍ ട്വിറ്റര്‍ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നുള്‍പ്പടെയുള്ള ഭീഷണിയുയര്‍ന്നു. ഇത് ഇന്ത്യയെന്ന ജനാധിപത്യരാജ്യമാണ് നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഞങ്ങളുടെ ഓഫീസ് അടച്ചു പൂട്ടുമെന്നും ഒരു കൂട്ടര്‍ മുന്നറിയിപ്പു നല്‍കി', ഭരണകൂടങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഡോര്‍സി ഇക്കാര്യം പറഞ്ഞത്. ആരോപണങ്ങള്‍ കോണ്‍ഗ്രസ് വലിയ ചര്‍ച്ച വിഷയമാക്കിയതോടെ ഡോര്‍സി കള്ളം പറയുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in