Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഝാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; എംഎല്‍എമാരെ റാഞ്ചിയിലെത്തിച്ചു

ഝാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; എംഎല്‍എമാരെ റാഞ്ചിയിലെത്തിച്ചു
ഝാർഖണ്ഡിൽ ചംപയ് സോറൻ സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും.  43 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ചംപയ് സോറൻ. ഭരണപക്ഷമായ മഹാസഖ്യത്തിലെ എംഎൽഎമാർ ഹൈദരാബാദിൽ നിന്നും ഇന്നലെ വൈകിട്ട് റാഞ്ചിയിൽ എത്തി. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ റാഞ്ചി പ്രത്യേക കോടതി അനുമതിയും നൽകിയിട്ടുണ്ട്. മഹാസഖ്യം പത്ത് ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണറുടെ നിർദേശത്തിൽ ചംപയ് സോറൻ സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും. 48 എംഎൽഎമാരുടെ പിന്തുണ സർക്കാരിന് ഉണ്ടെന്ന് ജെഎംഎം, കോൺഗ്രസ്, ആർജെഡി നേതാക്കൾ അറിയിച്ചു.  ചംപയ് സോറൻ 43 എംഎൽഎമാരുടെ പിന്തുണ കത്താണ് ഗവർണർക്ക് നൽകിയത്.  ഹൈദരാബാദിലേക്ക് മാറ്റിയ മഹാസഖ്യ എംഎൽഎമാർ ഇന്നലെ വൈകിട്ടോടെ റാഞ്ചിയിൽ എത്തി. തിങ്കൾ ചൊവ്വ ദിവസങ്ങളിലായി നിയമസഭ ചേരാനാണ് തീരുമാനം . വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ചംപയ് സോറൻ ശ്രമം നടത്തുന്നുണ്ട്. നിലവിൽ ഇഡി കസ്റ്റഡിയിലുള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്. ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.കേസിൽ ഹേമന്ത് സോറന്‍റെ സഹായിയായിരുന്ന സർക്കാർ ഉദ്യോഗസ്ഥനെയും ഇഡി അറസ്റ്റ് ചെയ്തു. ഇഡി അറസ്റ്റിനെതിരെ ഹേമന്ദ് സോറൻ നൽകിയ ഹർജി ഝാർഖണ്ഡ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in