Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഭരണം നിലനിർത്താൻ വ്യാജ ഒപ്പും ഗൂഢാലോചനയും; തിരുവനന്തപുരം ബി.ജെ.പി മേയർ വി.വി. രാജേഷ് ഒന്നാം പ്രതി, കേസെടുത്ത് പോലീസ്

ഭരണം നിലനിർത്താൻ വ്യാജ ഒപ്പും ഗൂഢാലോചനയും; തിരുവനന്തപുരം ബി.ജെ.പി മേയർ വി.വി. രാജേഷ് ഒന്നാം പ്രതി, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ഭരണം നിലനിർത്താൻ ബി.ജെ.പി കൗൺസിലർ സുഗതന്റെ പേരിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ ബി.ജെ.പി നേതാവും തിരുവനന്തപുരം മേയറുമായ വി.വി. രാജേഷിനെ ഒന്നാം പ്രതിയാക്കി മ്യൂസിയം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൗൺസിലർ സുഗതൻ രണ്ടാം പ്രതിയും കോർപ്പറേഷൻ സെക്രട്ടറി മൂന്നാം പ്രതിയുമാണ്.

വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ ഭരണം ഏതുവിധേനയും നിലനിർത്തുന്നതിനായി പ്രതികൾ ഒത്തുകളിച്ച് ഗൂഢാലോചന നടത്തുകയും ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലുള്ളത്.

കൗൺസിലർ സുഗതന്റെ ഒപ്പ് മേയർ വി.വി. രാജേഷും കോർപ്പറേഷൻ സെക്രട്ടറിയും ചേർന്ന് വ്യാജമായി ഇട്ടതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നഗരസഭയിലെ ബി.ജെ.പി ഭരണസമിതിയുടെ അഴിമതിയും നിയമലംഘനവുമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ മേയർ ഉൾപ്പെടെയുള്ള പ്രമുഖരെ പോലീസ് ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് വിവരം


Related articles

See all
Popular News

രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പിൽ അച്ചടക്ക നടപടി നേരിട്ട നേതാവിനെ വീണ്ടും സംരക്ഷിച്ച് സി....

Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Popular News

ഡല്‍ഹിയിലെ അറസ്റ്റ്: ഒക്ടോബര്‍ 8ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 'കരിദിനം...

Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Save your stories

Sign in