വനംകൊള്ള : മന്ത്രിതലത്തില്‍ നടന്ന ഉദ്യോഗസ്ഥ മാഫിയാ ഗൂഢാലോചന ; അന്വേഷണം ശരിയായ ദിശയിലല്ല : വിഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
July 04, 2021
1 min read
•
Updated: June 10, 2026
മരംകൊള്ള വനം മാഫിയയും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്വേഷണം ശരിയായ ദിശയിലല് മുന്നോട്ട് പോകുന്നത്. മുന്‍ റവന്യു വനം മന്ത്രിമാർ അറിഞ്ഞാണ് മരം മുറി ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവാണ് വനം കൊള്ളക്കുള്ള ലൈസൻസായി മാറിയത്. വിവാദ ഉത്തരവ് കർഷകരെ രക്ഷിക്കാനല്ല. കൊള്ള പുറത്ത് വന്നില്ലെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ പുറത്ത് പോകുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുന്നത്ത്നാട് എംഎൽഎ പിവി ശ്രീനിജൻ ട്വന്‍റി ട്വന്‍റിയുടെ ഉത്പന്നമാണ്. സർക്കാറിനെതിരെയാണ് കിറ്റക്സിന്‍റെ ആരോപണം .
ഒരു കമ്പനിയും കേരളത്തിൽ നിന്ന് പോകരുതെന്നാണ് പ്രതിപക്ഷ നയം. കിറ്റക്സിന്‍റെ കടമ്പ്രയാർ മലിനീകരണത്തിനെതിരെ തൃക്കാക്കര നഗരസഭ പ്രമേയം പാസാക്കിയതാണ് . മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10