Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇടുക്കി നെടുങ്കണ്ടത്ത് കാറിന് മുകളില്‍ മരവും വൈദ്യുത പോസ്റ്റും വീണു

ഇടുക്കി നെടുങ്കണ്ടത്ത് കാറിന് മുകളില്‍ മരവും വൈദ്യുത പോസ്റ്റും വീണു
ഇടുക്കി നെടുങ്കണ്ടത്ത് കാറിന് മുകളിലേക്ക് മരവും വൈദ്യുതപോസ്റ്റും വീണു. കോമ്പയര്‍ - ഉടുമ്പന്‍ചോല റോഡില്‍ ബോജന്‍ കമ്പനിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന നെടുങ്കണ്ടം സ്വദേശി പുതുവിളാക്കല്‍ സിനോജിന്‍റെ കാറിനാണ് കേടുപാടുകള്‍ സംഭവിച്ചത്. കാര്‍ നിര്‍ത്തി സിനോജ് കൃഷിയിടത്തിലേക്ക് പോയതിന് തൊട്ട് പിന്നാലെയാണ് മരം കടപുഴകി വീണത്. റോഡരികില്‍ നിന്ന വന്‍മരമാണ് കടപുഴകി വീണത്. സമീപത്തുണ്ടായിരുന്ന വൈദ്യുതി ലൈനിലേക്ക് മരം വീണതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഒരു മണിക്കൂറോളം മേഖലയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. മരം നാട്ടുകാരുടെ നേതൃത്വത്തില്‍ മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

Related articles

See all
Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്ത...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Save your stories

Sign in