Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രിയദര്‍ശിനി യാത്രക്കാര്‍ക്ക് യാത്രാ ഫീഡ്ബാക്ക് സംവിധാനം: കെഎസ്ആര്‍ടിസി ചലോ ആപ്പിലൂടെ യാത്രക്കാര്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

പ്രിയദര്‍ശിനി യാത്രക്കാര്‍ക്ക് യാത്രാ ഫീഡ്ബാക്ക് സംവിധാനം: കെഎസ്ആര്‍ടിസി ചലോ ആപ്പിലൂടെ യാത്രക്കാര്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

തിരുവനന്തപുരം: യാത്രക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരിട്ട് ശേഖരിച്ച് സേവന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) കെഎസ്ആര്‍ടിസി ചലോ (KSRTC Chalo) മൊബൈല്‍ ആപ്പില്‍ പുതിയ ഫീഡ്ബാക്ക് & റേറ്റിംഗ് സംവിധാനം ആരംഭിച്ചു. യാത്രക്കാരുടെ അനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും, അവയെ അടിസ്ഥാനമാക്കി സേവനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം പ്രിയദര്‍ശിനി സൗജന്യ യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് ഓരോ യാത്രയ്ക്കു ശേഷവും തങ്ങളുടെ യാത്രാനുഭവം കെഎസ്ആര്‍ടിസി ചലോ ആപ്പ് വഴി വിലയിരുത്താന്‍ കഴിയും. യാത്രയുടെ സുരക്ഷ, സമയനിഷ്ഠ, ബസിലെ സൗകര്യങ്ങള്‍, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, യാത്രാസൗകര്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താനും അവസരമുണ്ടാകും.

കെഎസ്ആര്‍ടിസി ചലോ ആപ്പിലൂടെ ലഭിക്കുന്ന ഫീഡ്ബാക്കുകള്‍ ഒരു കേന്ദ്രീകൃത സംവിധാനത്തില്‍ ശേഖരിച്ച് വിശകലനം ചെയ്യും. ഓരോ സര്‍വീസിന്റെയും പ്രകടനം, ജീവനക്കാരുടെ സേവന മികവ്, യാത്രക്കാരുടെ സംതൃപ്തി എന്നിവ വിലയിരുത്തുന്നതിനും മികച്ച സേവനം നല്‍കുന്ന ജീവനക്കാരെയും സര്‍വീസുകളെയും തിരിച്ചറിയുന്നതിനും ഈ വിവരങ്ങള്‍ സഹായകരമാകും. അതോടൊപ്പം, യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്ന പോരായ്മകള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനും സേവന നിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ കെഎസ്ആര്‍ടിസി ബസുകളില്‍ വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വനിതാ യാത്രക്കാരുടെ സുരക്ഷ, സൗകര്യം, സംതൃപ്തി എന്നിവ പ്രത്യേകം വിലയിരുത്തുന്നതിനും അവരുടെ യാത്രാനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീഡ്ബാക്ക് സംവിധാനം സഹായകമാകും. വനിതാ യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങള്‍ പദ്ധതിയുടെ ഫലപ്രാപ്തി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തും.

'യാത്രക്കാരുടെ അഭിപ്രായങ്ങള്‍ ഒരു പൊതുഗതാഗത സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും സേവന നിലവാരം ഉയര്‍ത്തുന്നതിനും ഏറ്റവും വിലപ്പെട്ടതാണ്. കെഎസ്ആര്‍ടിസി ചലോ ആപ്പില്‍ ആരംഭിച്ചിരിക്കുന്ന പുതിയ ഫീഡ്ബാക്ക് സംവിധാനം യാത്രക്കാരുടെ ശബ്ദം നേരിട്ട് കേള്‍ക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. യാത്രക്കാര്‍ നല്‍കുന്ന ഓരോ അഭിപ്രായവും ഗൗരവത്തോടെ പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. സുരക്ഷിതവും സമയബന്ധിതവും യാത്രീസൗഹൃദവുമായ പൊതുഗതാഗത സേവനം ഉറപ്പാക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം.'

യാത്രക്കാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി കൂടുതല്‍ വിശ്വാസയോഗ്യവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന് എല്ലാ യാത്രക്കാരും കെഎസ്ആര്‍ടിസി ചലോ ആപ്പിലെ ഫീഡ്ബാക്ക് സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; മിനിമം വേതന വര്‍ധനയ്ക്കും കൂടുതല്‍...

Popular News

'ഇനിയൊരു സിദ്ധാര്‍ത്ഥ് ആവര്‍ത്തിക്കരുത്'; 'സിദ്ധാര്‍ത്ഥ്' ആന്റി റാഗിങ് ആപ്പ് മുഖ്യമന്ത്രി...

Save your stories

Sign in