Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി
    ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സി.പി.എം നേതാവുമായ ജ്യോതി ബാബുവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചാണ് കോടതിയുടെ നടപടി. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജ്യോതി ബാബു സമര്‍പ്പിച്ച അപ്പീലില്‍ അന്തിമ തീരുമാനം വരുന്നത് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു സുപ്രീംകോടതിയെ സമീപിച്ചത്. നിലവില്‍ ജ്യോതി ബാബു ഡയാലിസിസിന് വിധേയനാണെന്നും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അനിവാര്യമാണെന്നും മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടും ഇക്കാര്യം ശരിവെച്ചു. സംസ്ഥാന സര്‍ക്കാരും കോടതിയില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ജ്യോതി ബാബുവിന് ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമയുടെ വാദം കോടതി അംഗീകരിച്ചില്ല. പ്രതിയുടെ ശാരീരിക അവസ്ഥ കണക്കിലെടുത്ത് മാനുഷിക പരിഗണന നല്‍കിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി നേരത്തെ ജ്യോതി ബാബുവിനെ ശിക്ഷിച്ചിരുന്നത്.

Related articles

See all
Popular News

'പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷമേ പുതിയ ബാറുകൾക്ക് അനുമതിയുള്ളൂ'; സീറാം അനുവദിച്ച ബാർ ലൈസൻ...

Popular News

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്ക് പിഴയും തടവുശിക്ഷയും; കോഴിക്കോട് വ്യാപ...

Popular News

സ്വാശ്രയ കോഴ്സ് അനുമതി: സർക്കാരിന്റെ തീരുമാനം സ്വാഗതാർഹം, ഇടത് സംഘടനകൾ വിഷയം വക്രീകരിക്കുക...

Popular News

സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് KSEB; വിവാദ കുറിപ്പിൽ അന്വേ...

Save your stories

Sign in