Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ടി.പി വധക്കേസില്‍ പ്രതി കൊടി സുനിക്ക് പരോള്‍; പരോള്‍ ലഭിച്ചത് അമ്മയുടെ അപേക്ഷയില്‍

ടി.പി വധക്കേസില്‍ പ്രതി കൊടി സുനിക്ക് പരോള്‍; പരോള്‍ ലഭിച്ചത് അമ്മയുടെ അപേക്ഷയില്‍
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനി പരോൾ ലഭിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ ഡിജിപിയാണ് 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷയിലാണ് പരിഗണന. പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. പരോൾ ലഭിച്ചതോടെ സുനി ജയിലിൽ നിന്നും പുറത്തിറങ്ങി. എന്നാൽ പൊലീസിന്‍റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരോൾ ലഭിച്ചതിനെ തുടർന്ന് സുനി തവനൂർ ജയിലിൽ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്.  നിരവധി കേസുകളില്‍ പ്രതി കൂടിയാണ് സുനി. കൊടി സുനിയുടെ പരോള്‍  അസാധാരണ സംഭവമാണ് എന്ന് ടിപിയുടെ ഭാര്യ കെ.കെ.രമ എംഎൽഎ പറഞ്ഞു. ആഭ്യന്തര വകുപ്പ് അറിയാതെ ജയിൽ ഡിജിപിക്ക് മാത്രമായി പരോൾ അനുവദിക്കാനാവില്ല. അതിനാല്‍ നിയമവിദഗ്ദരുമായി ആലോചിച്ച് നടപടികളിലേക്ക് കടക്കുമെന്നും കെകെ രമ പ്രതികരിച്ചു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in