Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ടി.പി. വധക്കേസ്: നാലാം പ്രതി ടി കെ രജീഷിന് വീണ്ടും പരോള്‍; മൂന്ന് മാസത്തിനിടെ രണ്ടാം തവണ

ടി.പി. വധക്കേസ്: നാലാം പ്രതി ടി കെ രജീഷിന് വീണ്ടും പരോള്‍; മൂന്ന് മാസത്തിനിടെ രണ്ടാം തവണ
  കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് വീണ്ടും പരോള്‍ അനുവദിച്ചു. 20 ദിവസത്തെ പരോളാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. പരോള്‍ കാലാവധി പൂര്‍ത്തിയാക്കി ജനുവരി 10-ന് തിരികെ ജയിലിലെത്തണം. മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് രജീഷിന് പരോള്‍ ലഭിക്കുന്നത്. കൊടും കുറ്റവാളികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ജയില്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് പരോള്‍ നല്‍കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു രജീഷ്. എന്നാല്‍ സുരക്ഷാ കാരണങ്ങളാലും മറ്റും പ്രതികളെ വിവിധ ജയിലുകളിലേക്ക് മാറ്റിയിരുന്നു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Save your stories

Sign in