Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു ; ഇത്തവണ ദുരനുഭവം വർക്കല എത്തിയ വിദേശ വനിതകള്‍ക്ക്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു ; ഇത്തവണ ദുരനുഭവം വർക്കല എത്തിയ വിദേശ വനിതകള്‍ക്ക്
  തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ ടൂറിസ്റ്റുകളായ വിദേശവനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. തിങ്കളാ‌ഴ്‌ച രാത്രി ബീച്ചില്‍ നടക്കാനിറങ്ങിവര്‍ക്ക് നേരെയാണ് ആക്രമണം. യു കെ, ഫ്രാന്‍സ് സ്വദേശിനികള്‍ അൽപ്പം മുമ്പ് വര്‍ക്കല പൊലീസില്‍ പരാതി നല്‍കി. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇവർക്ക് നേരെ അതിക്രമം നടത്തിയത്. മാസ്‌ക് ധരിച്ചിരുന്നതിനാലും രാത്രിയായതിനാലും ആക്രമണം നടത്തിയവരുടെ മുഖം വ്യക്തമല്ലെന്നാണ് യുവതികൾ പറയുന്നത്. ലോക്ക്‌ഡൗൺ സമയത്ത് വർക്കലയിൽ വന്നവരാണ് ഇവർ. സംസ്ഥാനത്ത് കുടുങ്ങിയ ഇവർ വർക്കലയിലെ ഹോംസ്റ്റേയിലാണ് താമസിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വർക്കല പൊലീസ് അറിയിച്ചു.ലോക്ക്‌ഡൗണിന് ശേഷം ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നതിനിടെയുണ്ടായ സംഭവം സംസ്ഥാനത്തിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്.  

Related articles

See all
Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Popular News

കായിക മന്ത്രി ഒ.ജെ. ജനീഷിനൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ച് ഏഷ്യൻ ഗെയിംസ് വിജയികൾ; പൂർണ പിന...

Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Save your stories

Sign in