Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരണം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരണം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 61 വയസുള്ള പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. മെയ് 21ന് മുംബൈയിൽ നിന്നെത്തിയ ഹംസക്കോയ ന്യൂമോണിയ ബാധിതനായിരുന്നു. ഹംസക്കോയയുടെ കുടുംബത്തിലെ മറ്റ് അഞ്ച് പേരും കൊവിഡ് പൊസിറ്റീവ് ആയതിനെത്തുടർന്ന് ചികിത്സയിലാണുള്ളത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മകനും മകന്‍റെ ഭാര്യയും ഇവരുടെ രണ്ടു കുട്ടികളും ആണ് രോഗബാധിതരായത്. ഇവരെല്ലാം മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ഫുട്ബോൾ കളിക്കാരനായ ഹംസക്കോയ 1977-80 വർഷങ്ങളിൽ മോഹൻ ബഗാൻ, മൊഹമ്മദ്‌ൻസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യൻ ഗോൾ കീപ്പർ ലിഹാസ് കോയയുടെ പിതാവാണ്. [caption id="attachment_72361" align="alignnone" width="800"] വലതു ഭാഗത്തു രണ്ടാമത് നിൽക്കുന്നത് ഹംസ കോയ[/caption]

Related articles

See all
Latest News

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരന് അർഹതപ്പെട്ട ആനുകൂല്യം മുടക്കി ; സി.പി.എം നേതാവ് അറസ്റ്റി...

Latest News

14 മണിക്കൂർ ചികിത്സ ലഭിക്കാതെ പൂർണ ഗർഭിണി ; ഇരട്ടക്കുട്ടികള്‍ മരിച്ചു : ആരോഗ്യ വകുപ്പിന്‍റ...

Latest News

VIDEO : വള്ളിക്കുന്നില്‍ സംഘപരിവാറിന്‍റെ ആള്‍ക്കൂട്ട ആക്രമണം; ലീഗ് പ്രവര്‍ത്തകനടക്കം രണ്ടു...

Latest News

ഭവനരഹിതരായവരില്‍ മൂന്നിലൊന്ന് ആളുകൾക്ക് മാത്രം വീട്; സമ്പൂർണ്ണ ഭവന പദ്ധതി പൂർത്തിയാക്കി എന...

Save your stories

Sign in