Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടോറസ് കമ്പനി മരുന്ന് ഇടപാട്: ഒരു കമ്പനിയില്‍ നിന്ന് മാത്രം മരുന്ന് വാങ്ങിയത് സംശയകരം;വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുമെന്ന് മന്ത്രി കെ. മുരളീധരൻ

ടോറസ് കമ്പനി മരുന്ന് ഇടപാട്: ഒരു കമ്പനിയില്‍ നിന്ന് മാത്രം മരുന്ന് വാങ്ങിയത് സംശയകരം;വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുമെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ടോറസ് കമ്പനിയില്‍ നിന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ മരുന്ന് വാങ്ങിയ സംഭവത്തില്‍ സമഗ്രമായ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. ഒരു കമ്പനിയില്‍ നിന്ന് മാത്രം ആവര്‍ത്തിച്ച് മരുന്ന് വാങ്ങിക്കൂട്ടിയതാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ബിനാമി ഇടപാടുകള്‍ക്ക് പുറമേ നേരിട്ടും ഈ കമ്പനിയില്‍ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എസ്എംഎ വിവാദത്തില്‍ കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിച്ചിട്ടുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കളാരും ഇതുവരെ തന്നോട് നേരിട്ട് യാതൊരു പരാതിയും സൂചിപ്പിച്ചിട്ടില്ല. വിവാദങ്ങള്‍ നിലനില്‍ക്കണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അത് ആഗ്രഹിക്കുന്നില്ല. ഒരു കമ്പനിയെയും സഹായിക്കേണ്ട ബാധ്യത സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇല്ലെന്നും ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ബി. ഇക്ബാല്‍, ഡോ. രാമന്‍കുട്ടി, എം.ജി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഇതിനകം മറുപടി നല്‍കിയിട്ടുള്ളതിനാല്‍ ഇനിയൊരു പ്രതികരണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ മറ്റന്നാള്‍ നിയമസഭയില്‍ വരുന്നതിനാല്‍ സഭയില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി പറയേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ശബരിമലയിലെ മില്‍മ നെയ്യ് ടെന്‍ഡറുമായി ബന്ധപ്പെട്ട് മില്‍മയ്ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ടെന്‍ഡറില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മില്‍മ തന്നെയാണ്.

Related articles

See all
Popular News

'ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി': ഗുരുതര ആരോപണവുമായി ഇപി ജ...

Popular News

എസ്.എം.എ മരുന്ന് വിവാദം തികച്ചും അനാവശ്യം: ഡോ. മോഹന്‍ കുന്നുമ്മേൽ

Popular News

സിപിഎം നേതാക്കള്‍ക്കെതിരെയുള്ള പീഡന പരാതികള്‍ ഇനി പരമ രഹസ്യം; പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Save your stories

Sign in