Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ന് ചിങ്ങം ഒന്ന്; പ്രതീക്ഷകളുടെ പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍

ഇന്ന് ചിങ്ങം ഒന്ന്; പ്രതീക്ഷകളുടെ പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍
  ഇന്ന് ചിങ്ങം ഒന്ന്.  മലയാളിയുടെ പുതുവര്‍ഷ പിറവി. ആധിയും വ്യാധിയും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പൊന്നിന്‍ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേല്‍ക്കുകയാണ് കേരളക്കര. കെട്ട കാലത്തിന്‍റെ കരിമേഘം മൂടി നില്‍ക്കുമ്പോഴും പ്രതീക്ഷകളുടെ പോക്കുവെയില്‍ തുണ്ടുകള്‍ വീണു കിടക്കുന്ന ഇടവഴിയില്‍ പൊന്നിന്‍ ചിങ്ങം വിരുന്നു വിളിക്കുകയാണ്. ഓണക്കാലത്തിന്‍റെ ഗൃഹാതുരമായ ഓർമകളാണ് ആണ് ഓരോ മലയാളികളുടെയും മനസ്സിൽ ചിങ്ങമാസം ഉണർത്തുന്നത്. കർക്കടകത്തിന്‍റെ ദുരിതവും വറുതിയും ഒഴിഞ്ഞ് ഐശ്വര്യത്തിന്‍റെയും പ്രത്യാശയുടെയും പുതിയ വർഷത്തേക്ക് കടക്കുകയാണ് മലയാളികള്‍. ചിങ്ങം എത്തിയതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും ദിനങ്ങളാണ് എത്തിയത് എന്ന വിശ്വാസമാണ് നിലനിൽക്കുന്നത്. മലയാളി എന്നും ശുഭാപ്തി വിശ്വാസത്തിന്‍റെ പതാക വാഹകരാണ്. പൂവിളികള്‍ ഉയരുമ്പോള്‍ മനം തുടി കൊട്ടി പാടും. മാവേലി നാടിന്‍റെ നന്മ നിറഞ്ഞ നാളുകളെ കുറിച്ച്. ചിങ്ങം 1 കേരളക്കരക്ക് കര്‍ഷകദിനം കൂടിയാണ്. മണ്ണറിഞ്ഞ് ജീവിക്കുന്ന ഓരോ മലയാളിയിലും സന്തോഷം കൊണ്ട് വരുന്ന കാലം. ഓണ പുലരികളിലേക്കുള്ള കാത്തിരിപ്പാണ് ഇനി. ഒരുമയുടെ ഓട്ടുരുളിയില്‍ കൂട്ടായ്മയുടെ വിഭവങ്ങള്‍ ഒരുക്കി നമുക്ക് നല്ല അയല്‍ക്കാരാകാം. കൈകള്‍ കോര്‍ത്തു പിടിച്ച് നാടിനെ ചേര്‍ത്തു നിര്‍ത്തി ഐശ്വര്യത്തിന്‍റെ പൂക്കളങ്ങള്‍ ഒരുക്കാം. അങ്ങനെ നന്മ നിറഞ്ഞ മനുഷ്യനാകാം. നല്ലൊരു മലയാളിയാകാം.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Save your stories

Sign in