Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എജ്യു മൊബൈല്‍ ചലഞ്ചുമായി ടി.ജെ വിനോദ് എംഎല്‍എ; വിദ്യാർത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

എജ്യു മൊബൈല്‍ ചലഞ്ചുമായി ടി.ജെ വിനോദ് എംഎല്‍എ; വിദ്യാർത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കൊച്ചി : എറണാകുളം നിയോജകമണ്ഡലത്തിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 50 വിദ്യാർത്ഥികൾക്ക് ടി.ജെ വിനോദ് എംഎൽഎയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. മണപ്പുറം ഫൌണ്ടേഷന്‍റെ ജന്മനാടിനോടൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി ടി.ജെ വിനോദ് എംഎൽഎ യുടെ എജ്യു മൊബൈൽ ചലഞ്ചിലേക്ക് മണപ്പുറം ഗ്രൂപ്പ് കൈമാറിയ മൊബൈൽ ഫോണുകളാണ് വിതരണം ചെയ്തത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള 50 കുടുംബങ്ങളിലെ കുട്ടികൾക്ക് ടി.ജെ വിനോദ് എംഎൽഎ യും മണപ്പുറം ഗ്രൂപ്പ്‌ കോ-പ്രോമോട്ടോർ സുഷമ നന്ദകുമാറും ചേർന്ന് ഫോണുകൾ കൈമാറി. എറണാകുളം ഗവണ്മെന്‍റ് ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാർഥികളെ പ്രതിനിധീകരിച്ച് മാതാപിതാകളും അധ്യാപകരുമാണ് ഫോണുകൾ ഏറ്റുവാങ്ങിയത്. കൊവിഡ് കാലഘട്ടത്തിൽ ഡിജിറ്റൽ ഡിവൈഡ് മൂലം പഠനം മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കാതെ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് മണപ്പുറം ഗ്രൂപ്പ് നൽകുന്ന സംഭാവന വളരെ പ്രശംസനീയമാണെന്ന്ടി.ജെ വിനോദ് എംഎൽഎ പറഞ്ഞു. റീജണൽ വിദ്യാഭ്യാസ ഡയറക്ടർ കെ. ശകുന്തള വിദ്യാർഥികൾക്ക് മൊബൈൽ ഫോണിന്‍റെ സാധ്യതകളെയും എങ്ങനെ വിവേകപൂർവം ഈ സാഹചര്യത്തിൽ ഊർജസ്വലമായി പഠനം മുന്നോട്ട് കൊണ്ട് പോകാം എന്നതിനെയും കുറിച്ച് വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓമന അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫൌണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് ജന്മനാടിനോടൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും വിവരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അൻസിലാം, മണപ്പുറം ഫിനാൻസ് സീനിയർ പിആർഒ കെ.എം അഷറഫ്, വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് ബിജു, നളിനകുമാരി, ലതികാ പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. എറണാകുളം ജില്ലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത് ടി.ജെ വിനോദ് എംഎൽഎ ആവിഷ്കരിച്ച എജ്യുമൊബൈൽ ചലഞ്ച് വഴിയാണ്.

Related articles

See all
Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍

Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

ഗവർണർ-സർക്കാർ പോര് ജനങ്ങളെ കബളിപ്പിക്കാന്‍; രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ്

Save your stories

Sign in