Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന് നേരെ മുംബൈയിലുണ്ടായ വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. താരത്തെ കാണാനെത്തിയ ആരാധകരിലൊരാള്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയിലാണ് വെടിവെപ്പിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. സന്ധ്യയോടെ മുംബൈ ജുഹൂവിലെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ നിന്ന് താരം പുറത്തിറങ്ങുമ്പോഴാണ് ഈ വധശ്രമമുണ്ടായത്. ടൈഗര്‍ ഷ്‌റോഫിനെ കാണാന്‍ പുറത്ത് നിരവധി ആരാധകരെത്തിയിരുന്നു. ആരാധകര്‍ക്കിടയിലൂടെ താരത്തിന്റെ ബിഎംഡബ്ല്യു കാര്‍ പുറത്തേക്ക് വരുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതിന് പിന്നാലെയാണ് അഞ്ച് വട്ടത്തോളം വെടിയൊച്ചയും വലിയ ബഹളവും കേള്‍ക്കുന്നത്.

ആക്രമണത്തില്‍ നടന്‍ പരിക്കുകളൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എങ്കിലും, താരത്തിന്റെ ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നെഞ്ചില്‍ പരിക്കേറ്റ ഡ്രൈവറെ ഉടൻതന്നെ മുംബൈയിലെ നാനവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിവെപ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍പ്പെട്ട അനില്‍ പണ്ഡിറ്റ് എന്ന വ്യക്തിയാണെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ഏറ്റെടുത്തതായും അറിയുന്നു. അക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രദേശം പൂര്‍ണ്ണമായി വളയുകയും 12 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച് വ്യാപകമായ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായുള്ള സൗഹൃദമാണ് ടൈഗര്‍ ഷ്‌റോഫിനെ ലക്ഷ്യമിടാൻ കാരണമെന്ന് സംശയിക്കുന്നു. ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവൻ ബിഷ്‌ണോയ്, സല്‍മാന്‍ ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുള്ളതാണ്. പ്രശസ്ത നടന്‍ ജാക്കി ഷ്‌റോഫിന്റെ മകനായ ടൈഗര്‍ ഷ്‌റോഫ് 2014-ലാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പ്രധാനമായും ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in