Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃശ്ശൂര്‍ പൂരം കലക്കല്‍: എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തളളി, അജിത് കുമാറിനെതിരെയും അന്വേഷണത്തിന് ശുപാര്‍ശ

തൃശ്ശൂര്‍ പൂരം കലക്കല്‍: എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തളളി, അജിത് കുമാറിനെതിരെയും അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലിനെക്കുറിച്ചുളള എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി. പൂരം കലക്കലില്‍ ബാഹ്യഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടാണ്ആഭ്യന്തര സെക്രട്ടറി തളളിയത്. വിഷയത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെയും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ഡിജിപി തല അന്വേഷണം വേണമെന്നാണ് ശുപാര്‍ശ. അതെസമയം പൂരം കലക്കലില്‍ മറ്റൊരു അന്വേഷണം കൂടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം വന്നേക്കും. പൂരം കലങ്ങിയതില്‍ അട്ടിമറിയും ബാഹ്യ പ്രേരണയും ഇല്ലെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയെ കുറിച്ചും വലിയ പരാമര്‍ശങ്ങളില്ല. എന്നാല്‍ ദേവസ്വങ്ങളുടെ ഇടപെടലിനെ കുറിച്ച് നിശിത വിമര്‍ശനം എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ആര്‍ക്കെതിരെയും നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടായിരുന്നില്ല. ഇന്നലെ നടന്ന ക്യാബിനറ്റ് യോഗത്തിലടക്കം എഡിജിപിയുടെ റിപ്പോര്‍ട്ടിനെതിരെ സിപിഐ വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തളളി പുതിയ അന്വേഷണത്തിന് സാഹചര്യം ഒരുങ്ങിയത്.

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Save your stories

Sign in