Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓപ്പറേഷന്‍ തൂഫാന്‍ കേരളം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗരേഖ: സ്പീക്കര്‍ തിരവഞ്ചൂര്‍ രാധാകൃഷ്ണൻ

ഓപ്പറേഷന്‍ തൂഫാന്‍ കേരളം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗരേഖ: സ്പീക്കര്‍ തിരവഞ്ചൂര്‍ രാധാകൃഷ്ണൻ

കോട്ടയം: ലഹരിമരുന്നിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ അതിര്‍ത്തികള്‍ കടന്നും ശക്തമാക്കണമെന്നും, സംസ്ഥാനത്തെ രക്ഷിക്കാനുള്ള കൃത്യമായ മാര്‍ഗ്ഗരേഖയാണ് 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മൈതാനത്ത് സംഘടിപ്പിച്ച 'ഓപ്പറേഷന്‍ തൂഫാന്‍ 2.O - ദി നര്‍ക്കോ ഹണ്ട്' മെഗാ ആര്‍ട്ട് ഇവന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ജീവിതം തകര്‍ത്ത് പ്രായഭേദമന്യേ നിരവധിയാളുകളാണ് ഇന്ന് ലഹരിയുടെ പിടിയില്‍ അമരുന്നത്. ഒരു ചുഴലിക്കാറ്റ് പോലെയാണ് ലഹരി ഇന്ന് സമൂഹത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഓപ്പറേഷന്‍ തൂഫാന്‍ പോലുള്ള പ്രതിരോധ പദ്ധതികള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ലളിതകലാ അക്കാദമി, കുടുംബശ്രീ, ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, വ്യാപാരി-വ്യവസായി സംഘടനകള്‍, റോട്ടറി-ലയണ്‍സ് ക്ലബ്ബുകള്‍, ചിത്രകാരന്മാര്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ കോര്‍ത്തിണക്കിയാണ് തിരുനക്കരയില്‍ മെഗാ ആര്‍ട്ട് ഇവന്റ് സംഘടിപ്പിച്ചത്.

ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ കോണ്‍കോര്‍ഡ് റൈഡേഴ്‌സിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി വമ്പന്‍ ബുള്ളറ്റ് റാലിയും വിവിധ കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും അരങ്ങേറി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.പി. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും നടനുമായ വിജയരാഘവന്‍ മുഖ്യതിഥിയായി പങ്കെടുക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവി സാബു മാത്യു, ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ ടി. ആര്‍. ഉദയകുമാര്‍, പ്രമുഖ ആര്‍ട്ടിസ്റ്റ് സുജാതന്‍, പ്രോസ്തറ്റിക് ഡിസൈനര്‍ ശ്രീരാജ്, പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് ഷാലു മാത്യൂ, വിവിധ ഡിവൈ.എസ്.പിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related articles

See all
Popular News

'പുല്ലുവിളയെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കും': ഏഷ്യയിലെ ഏറ്റവും വലിയ 'പിയാത്ത' ശില്...

Popular News

ബീമാപള്ളി ഉറൂസും വെട്ടുകാട് പെരുന്നാളും: സ്‌പെഷ്യല്‍ സര്‍വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി

Popular News

ബിഎല്‍എമ്മിന് തിരിച്ചടി; പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി

Popular News

സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ്: കോഴിക്കോട് പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...

Save your stories

Sign in