Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ റെയിൽ കേരളത്തിന്‍റെ വികസനത്തിന് അവസാനം കുറിക്കാനുള്ളത് : തിരുവഞ്ചൂർ രാധാകൃഷ്ണന്‍

കെ റെയിൽ കേരളത്തിന്‍റെ വികസനത്തിന് അവസാനം കുറിക്കാനുള്ളത് : തിരുവഞ്ചൂർ രാധാകൃഷ്ണന്‍
കെ റെയിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. കേരളത്തിന്‍റെ വികസനത്തിന് അവസാനം കുറിക്കാനുള്ള മീസാൻ കല്ലാണ് ഇപ്പോൾ ഇടാൻ പോകുന്നത് എന്ന് തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു. കെ റെയിലെനെ കുറിച്ച് തട്ടിക്കൂട്ടിയ ഡിപിആർ ആണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. ഇ.ശ്രീധരൻ ഉൾപ്പടെയുള്ള വിദഗ്ധർ പദ്ധതി പ്രായോഗികമല്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലന്നും തിരുവഞ്ചൂർ വ്യക്തമാക്കി. കാനത്തിന് രാഷ്ട്രീയ വിരോധം ഉള്ളത് കൊണ്ടാണ് കെ-റയിലിനെ എതിർക്കുന്ന എം പിമാരെ വികസനം മുടക്കികളായി ചിത്രീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഈ വരുന്ന പതിനെട്ടാം തീയതി കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാനമൊട്ടാകെ യുഡിഎഫ് പ്രതിഷേധ ജാഥ സംഘടിപ്പിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് പറഞ്ഞു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in