Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികള്‍: ഹൈന കുഞ്ഞുങ്ങള്‍ പിറന്നു

തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികള്‍: ഹൈന കുഞ്ഞുങ്ങള്‍ പിറന്നു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ഹൈന പ്രസവിച്ചു. സെപ്റ്റംബര്‍ 13 ന് രാവിലെയാണ് രണ്ടു കുഞ്ഞുങ്ങളെ മൃഗശാല ജീവനക്കാരന്‍ കണ്ടെത്തിയത്. കാണ്‍പൂരില്‍ നിന്ന് എത്തിച്ച ഹൈന ജോഡികളാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞുങ്ങളും പൂര്‍ണ്ണ ആരോഗ്യത്തോടെ സുഖമായിരിക്കുന്നു.

കുഞ്ഞുങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അധികൃതര്‍ ഉടനടി അടിയന്തര നടപടികള്‍ സ്വീകരിച്ചു. കൂട്ടിനുള്ളില്‍ ഉണ്ടായിരുന്ന ആണ്‍ ഹൈനയെയും തൊട്ടടുത്ത കൂട്ടിലുണ്ടായിരുന്ന മറ്റൊരു ജോഡി ഹൈനയെയും തുറന്ന കൂട്ടില്‍ നിന്ന് ആനിമല്‍ ഹൗസിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

കുഞ്ഞുങ്ങളുടെയും തള്ളയുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി രണ്ട് ജീവനക്കാരെ പ്രത്യേക നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂട്ടിലെ ഒരു കുഴിക്കുള്ളിലാണ് തള്ള ഹൈന നിലവില്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്.

Related articles

See all
Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Popular News

ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Save your stories

Sign in