Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; രേഖപ്പെടുത്തിയത് ഏകദേശം 60.76% പോളിംഗ്

മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; രേഖപ്പെടുത്തിയത് ഏകദേശം 60.76% പോളിംഗ്
ലോക്സഭാ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഏകദേശം 60.76 ശതമാനം പോളിംഗ് ആണ് മൂന്നാം ഘട്ടമായ ഇന്ന് രേഖപ്പെടുത്തിയത്. ഒന്നാം ഘട്ട വോട്ടെടുപ്പായ ഏപ്രില്‍ 19 ആം തിയതി 66.14 ശതമാനവും രണ്ടാം ഘട്ട വോട്ടെടുപ്പായ ഏപ്രില്‍ 26 ആം തിയതി 66.71 ശതമാനവും പോളിംഗ് ആണ് രേഖപ്പെടുത്തിയിരുന്നത്. ബംഗാളിൽ 73 ശതമാനവും അസമിൽ 75 ശതമാനവും മഹാരാഷ്ട്രയിൽ 54 % പോളിംഗുമാണ് രേഖപ്പെടുത്തിയത്. അസം 75.01%, ബീഹാർ 56.50%, ഛത്തീസ്ഗഡ് 66.94%, ഗോവ 74%, ഗുജറാത്ത് 56.19%, കർണാടക 66.75%, മധ്യപ്രദേശ് 62.75%, മഹാരാഷ്ട്ര 53.95%, ഉത്തർപ്രദേശ് 57.03%, പശ്ചിമ ബംഗാൾ 73.93%, ദാമൻ & ദിയു 65.23% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in