Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും ; എല്ലാവരേയും ഏകോപിപ്പിച്ച് മുന്നോട്ടുപോകും : വി.ഡി സതീശന്‍

ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും ; എല്ലാവരേയും ഏകോപിപ്പിച്ച് മുന്നോട്ടുപോകും : വി.ഡി സതീശന്‍
  തിരുവനന്തപുരം : എല്ലാവരേയും ഏകോപിപ്പിച്ച് മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുതിർന്ന നേതാക്കളേയും രണ്ടാംതലമുറയേയും ഒരുമിച്ചുകൊണ്ടുപോകും. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കും. സർക്കാരിന്‍റെ നല്ലകാര്യങ്ങളെ അംഗീകരിക്കും. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരിയുടെ കാലത്ത് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലടിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികളോടും രാഷ്ട്രീയത്തോടും ജനങ്ങള്‍ക്ക് പുച്ഛം തോന്നും. ഇത്തരം സന്നിഗ്ധ ഘട്ടങ്ങളില്‍ ജനതാത്പര്യമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയെ നേരിടുന്നതില്‍ തെറ്റുണ്ടായാല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.  സർക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in