Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

"പൊന്നിന്റെ തിളക്കം കുറയുന്നു, സാധാരണക്കാരുടെ ആശ്വാസം കൂടുന്നു; സ്വർണവിലയിൽ വീഴ്ച!"

"പൊന്നിന്റെ തിളക്കം കുറയുന്നു, സാധാരണക്കാരുടെ ആശ്വാസം കൂടുന്നു; സ്വർണവിലയിൽ വീഴ്ച!"
 

സ്വർണ വില കൈയ്യെത്തും ദൂരത്ത് നിന്നും പറന്നപ്പോൾ സ്വർണം സാധാരണക്കാരന് വെറും സ്വപ്നം മാത്രമാകുമെന്നുള്ള ആശങ്കയായിരുന്നു കഴിഞ്ഞ മാസം വരെ .എന്നാൽ നിലവിൽ സ്വർണം ലക്ഷത്തിൽ നിന്നും താഴേക്ക് ഇറങ്ങുകയാണ്.ഇന്ന്സ്വർണ വിലയിൽ അപ്രതീക്ഷിത ഇടിവാണ് ഉണ്ടായത്. ഒറ്റയടിക്ക് 5,200രൂപയോളമാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,10,200 രൂപയാണ് . ഗ്രാമിന്റെ വില 650 രൂപ കുറഞ്ഞു. ഇന്നലെ മൂന്ന് തവണയാണ് വില കുറഞ്ഞത്.

വില തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ ഇനിയും കുറയാനുള്ള സാധ്യതയുണ്ടോയെന്നാണ് ആളുകൾക്ക് അറിയേണ്ടത്. വിലയിടിവിൻ്റെ തോത് കൂടുന്നതിനാൽ ഒരു ലക്ഷത്തിന് താഴേക്ക് സ്വർണം വീഴുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട് എന്നാൽ ഇപ്പോഴത്തെ ഇടിവ് താത്കാലികം മാത്രമാണെന്നാണ് വ്യാപാരികൾ പറയുന്നത്.

പലിശ നിരക്കില്‍ തിരക്കിട്ട് മാറ്റം വരുത്തില്ലെന്ന് ജെറോം പവല്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പണം ഡോളര്‍, ക്രൂഡോയില്‍ എന്നിവയിലേക്ക് മാറ്റി. രണ്ട് ദിവസത്തിനിടെ സ്വര്‍ണ വില ഔണ്‍സിന് 400 ഡോളറണ് ഇടിഞ്ഞത്. സ്വര്‍ണ വിലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് ഇന്നലെയുണ്ടായത്.

വെള്ളിയ്ക്കും അടിതെറ്റി

 

നിക്ഷേപകര്‍ വില്‍പ്പന ശക്തമാക്കിയതോടെ വെള്ളി വിലയും ഇന്നലെ മൂക്കുകുത്തി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചില്‍ വെള്ളി വില കിലോഗ്രാമിന് 25,500 രൂപ ഇടിഞ്ഞ് 2.22 ലക്ഷം രൂപയായി. നടപ്പുവര്‍ഷം ഇതുവരെ വെള്ളി വിലയില്‍ 23 ശതമാനം ഇടിവാണുണ്ടായത്. കേരളത്തില്‍ ഇന്നലെ വെള്ളി വില കിലോഗ്രാമിന് 2.6 ലക്ഷം രൂപയിലേക്ക് താഴ്ന്നു.

Related articles

See all
Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Save your stories

Sign in