Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണം: രണ്ടു ദിവസത്തെ ദുഃഖാചരണം നടത്തും: സണ്ണി ജോസഫ്

SUNNY JOSEPH MLA| തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണം: രണ്ടു ദിവസത്തെ ദുഃഖാചരണം നടത്തും:  സണ്ണി ജോസഫ്
തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണം: രണ്ടു ദിവസത്തെ ദുഃഖാചരണം നടത്തും: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് രണ്ടു ദിവസത്തെ (ജൂണ്‍ 6,7) ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുന്നതായും അതിന്റെ ഭാഗമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. കെപിസിസിസി ആസ്ഥാനത്ത് ജൂണ്‍ 7 ശനിയാഴ്ച രാവിലെ 10.30ന് തെന്നല ബാലകൃഷ്ണപിള്ളയുടെ ദൗതികദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും തുടര്‍ന്ന് ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും. മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം അറിയിച്ചു. വിനയത്തിന്റെയും ലാളിത്യത്തിന്റെയും ആദര്‍ശ നിഷ്ഠയുടെയും പര്യയായമായിരുന്നു അന്തരിച്ച തെന്നല ബാലകൃഷ്ണപിള്ള.ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വം. ആദര്‍ശത്തിന്റെ വെണ്‍മയും വിശുദ്ധിയും അവസാനം വരെ കാത്തുസൂക്ഷിച്ച നേതാവായിരുന്ന അദ്ദേഹം. ആരോടും പരിഭവവും പിണക്കവുമില്ലാതെ എല്ലാവരെയും സ്‌നേഹിച്ച പൊതുപ്രവര്‍ത്തകന്‍. അധികാരപദവികള്‍ വഹിക്കുമ്പോഴും സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. തെന്നല ബാലകൃഷ്ണ പിള്ള കെപിസിസി അധ്യക്ഷനായിരുന്ന 2001 കാലഘട്ടത്തിലാണ് യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. രണ്ടു തവണ കെപിസിസി അധ്യക്ഷ പദവിയിലെത്തിയ അദ്ദേഹം സംഘടനയുടെ കെട്ടുറപ്പിനായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ അടിസ്ഥാന ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് കെപിസിസിയുടെ അധ്യക്ഷ പദവിവരെ അലങ്കരിച്ച അദ്ദേഹം കൊല്ലം ഡിസിസി അധ്യക്ഷന്‍, രാജ്യസഭാംഗം,എംഎല്‍എ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രസ്ഥാനത്തിന് വേണ്ടി സമ്പാദ്യം മുഴുവന്‍ ചെലവാക്കിയപ്പോഴും അധികാരമോഹമോ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളോ ഒന്നും കടന്നുവരാത്ത പൊതുജീവിതമാണ് അദ്ദേഹത്തിന്റെത്. തെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in