Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

RAMESH CHENNITHALA| ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഐശ്വര്യമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള- രമേശ് ചെന്നിത്തല

RAMESH CHENNITHALA| ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഐശ്വര്യമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള- രമേശ് ചെന്നിത്തല
കത്തിച്ചു വെച്ച നിലവിളക്കുപോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഐശ്വര്യമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തിന്‍റെ നിര്യാണം കോണ്‍ഗ്രസിന് ഒരു തീരാനഷ്ടമാണ്. എന്നും കോണ്‍ഗ്രസിന്റെ സൗമ്യമുഖവും നന്മയുമായിരുന്നു അദ്ദേഹമെന്നും കൂട്ടിച്ചർത്തു. രണ്ടു വട്ടം കെ.പിസിസി അധ്യക്ഷനായി. അദ്ദേഹത്തില്‍ നിന്നാണ് ഞാന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. എന്റെ കാലയളവില്‍ പരിപൂര്‍ണ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. കോണ്‍ഗ്രസിന്റെ കലുഷിതമായ കാലങ്ങളില്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന പേരുകളിലൊന്നായി അദ്ദേഹം എന്നുമുണ്ടായിരുന്നു. മുതിര്‍ന്ന ജ്യേഷ്ഠസഹോദരനെപ്പോലെ എന്നും ഏതുപദേശത്തിനും സമീപിക്കാവുന്ന ഒരാളായിരുന്നു അദ്ദേഹം. നിയമസഭാംഹവും രാജ്യസഭാംഗവും ഒക്കെ ആയിരിക്കുമ്പോഴും പാര്‍ലമെന്റി താല്‍പര്യങ്ങളേക്കാള്‍ കൂടുതല്‍ പാര്‍ട്ടിയായിരുന്നു അദ്ദേഹത്തിന്റെ രക്തത്തില്‍. വലിയ ഭൂവുടമ ആയി ജനിച്ച് അതു വിറ്റഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ഒരാള്‍. അതു പോലുള്ള മനുഷ്യര്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമായിരിക്കണം. പ്രിയപ്പെട്ട തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലികള്‍!

Related articles

See all
Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Save your stories

Sign in