Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

THENNALA BALAKRISHNAPILLAI| തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം: കൊല്ലം ഡിസിസിയില്‍ സംഘടിപ്പിച്ചു; കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

THENNALA BALAKRISHNAPILLAI| തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം: കൊല്ലം ഡിസിസിയില്‍ സംഘടിപ്പിച്ചു; കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകം, ലാളിത്യത്തിന്റെയും വിനയത്തിന്റെയും, നിസ്വാര്‍ത്ഥതയുടെയും, കോണ്‍ഗ്രസ് ആദര്‍ശങ്ങളോടുള്ള അടിപതറാത്ത പ്രതിബദ്ധതയുമാണ് തെന്നല ജി ബാലകൃഷ്ണപിള്ളയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. അദ്ദേഹം നമുക്കെല്ലാം തികഞ്ഞ മാതൃകയും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഒരു പാഠപുസ്തകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം ഡിസിസി സംഘടിപ്പിച്ച തെന്നല ജി ബാലകൃഷ്ണപിള്ളയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം ഡിസിസി സംഘടിപ്പിച്ച തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തില്‍ നിരവധി കോണ്‍ഡ്രസ് നേതാക്കളാണ് പങ്കെടുത്തത്. ഡിസിസി പ്രസിഡണ്ട് പി രാജേന്ദ്രപ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗം കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എംഎല്‍എ, ഷിബു ബേബി ജോണ്‍, രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, മുന്‍ മന്ത്രിയും സിപിഐ നേതാവുമായ മുല്ലക്കര രത്‌നാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ചു സംസാരിക്കുകയും ചെയ്തു.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in