Logo
Sun, Jun 14, 2026 • 02:31 AM
LIVE TV
Watch

No business videos available

No Middle East videos available

തൃശൂരിലെ വിജയം പൂരം കലക്കി നേടിയത്; എല്‍ഡിഎഫും ബിജെപിയും ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 08, 2024
1 min read Updated: June 13, 2026
SHARE:
SAVE: Login to save

തൃശൂരിലെ വിജയം പൂരം കലക്കി നേടിയത്; എല്‍ഡിഎഫും ബിജെപിയും ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
  കോഴിക്കോട്: തൃശൂരിൽ ബിജെപിയുടെ വിജയം പൂരം കലക്കി നേടിയതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എഡിജിപി തന്നെ സ്വകാര്യമായി ആര്‍എസ്എസ് നേതാക്കളെ കണ്ടത് ഗൗരവകരമാണ്. പൂരം കേരളത്തിന്‍റെ അഭിമാനമാണ്. പൂരം കലക്കിയതുമൂലം വിശ്വാസികളെ അപമാനിക്കുകയാണ് ചെയ്തത്. ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ഇത് പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും എല്ലാക്കാലത്തും ഒരു പോലെ പറ്റിക്കാനാവില്ല. മതേതര സമൂഹത്തിന് ഞെട്ടലുണ്ടാക്കിയ സംഭവമാണ് തൃശൂരിലുണ്ടായത്. എല്‍ഡിഎഫും ബിജെപിയും ജനങ്ങളെ പറ്റിക്കുകയാണ്. വിശ്വാസികളായ ഹിന്ദുക്കളെ ആണ് തിരഞ്ഞെടുപ്പു വിജയിക്കാനായി വഞ്ചിച്ചത്. സിപിഎം ഒരേ സമയം ന്യൂനപക്ഷ സംരക്ഷകരും മതേതര സംരക്ഷകരും ചമയുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10