Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയത് കിലോമീറ്ററുകള്‍; ഒഴിവായത് വന്‍ ദുരന്തം | VIDEO

ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയത് കിലോമീറ്ററുകള്‍; ഒഴിവായത് വന്‍ ദുരന്തം | VIDEO
  ന്യൂഡൽഹി: ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിന്‍ ഓടിയത് കിലോമീറ്ററുകളോളം. ജമ്മു കശ്മീരിലെ കത്വ മുതൽ പഞ്ചാബ് വരെയാണ് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. ഒഴിവായത് വൻ ദുരന്തം. ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. പത്താൻകോട്ട് ഭാഗത്തേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ തനിയെ നീങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു ഘട്ടത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിച്ചതായാണ് വിവരം. പഞ്ചാബിലെ മുഖേരിയാന് സമീപം ഉച്ചി ബാസിയിൽ വെച്ചാണ് ട്രെയിൻ തടഞ്ഞു നിർത്താന്‍ കഴിഞ്ഞത്. അപ്പോഴേക്കും ട്രെയിന്‍ കിലോമീറ്ററുകള്‍ പിന്നിട്ടു. അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. എങ്ങനെയാണ് ഇത് സംഭവിച്ചെന്നതില്‍ അവ്യക്തതയുണ്ട്. ഗുരുതരമായ  വീഴ്ചയില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   https://twitter.com/karankapoor_ani/status/1761609842668769478

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in