Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതി; ബിജെപി എംപി ബ്രിജ് ഭൂഷണെതിരായ പരാതി ഗൗരവതരമെന്ന് സുപ്രീം കോടതി

ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതി; ബിജെപി എംപി ബ്രിജ് ഭൂഷണെതിരായ പരാതി ഗൗരവതരമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ താരങ്ങൾ ഉന്നയിച്ച ലൈംഗകാതിക്രമ പരാതി ഗൗരവതരമെന്ന് സുപ്രീം കോടതി. പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്നാരോപിച്ചുള്ള ഹര്‍ജിയില്‍  മറുപടി നൽകാൻ ആവശ്യപ്പെട്ട് ഡൽഹി പൊലീസിന് സുപ്രീം കോടതി നോട്ടിസയച്ചു .2012 മുതലുള്ള ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത് ഇതിന് വെള്ളിയാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. അടിയന്തര ഇടപെടൽ തേടി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ അഭിഭാഷകൻ കപിൽ സിബൽ വിഷയം ഉന്നയിച്ചത്. സമർപ്പിച്ച രേഖകൾ പരിശോധിച്ച് ആരോപണങ്ങൾ ഗൗരവതരമാണെന്ന് നിരീക്ഷിച്ച കോടതി ഡൽഹി പൊലീസിനും സർക്കാരിനും നോട്ടീസ് അയച്ചു. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി വയ്ക്കാനും നിർദ്ദേശിച്ചു. കേസ് വരുന്ന വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും. അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ കൂടി പിന്തുണയോടെ ഡൽഹി ജന്തർ മന്തറിലെ രാപ്പകൽ സമരം ഗുസ്തി താരങ്ങൾ ശക്തമാക്കി. ലോക കായിക വേദികളിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടിയ  7 വനിത താരങ്ങളാണ് 3 ദിവസമായി ഡൽഹി ജന്തർ മന്തറിൽ രാപ്പകൽ സമരം തുടരുന്നത്.   ഇതില്‍ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ട്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Popular News

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വിജയ്ക്കെതിരായ ഉദയനിധി സ്റ്റാലിന്റെ 'മൂഡ്' പരാമർശം...

Save your stories

Sign in