Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാര്‍ലമെന്റില്‍ ഇന്ന് പ്രധാനമന്ത്രിയും ലോക്‌സഭ പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍

പാര്‍ലമെന്റില്‍ ഇന്ന് പ്രധാനമന്ത്രിയും ലോക്‌സഭ പ്രതിപക്ഷ നേതാവും  നേര്‍ക്കുനേര്‍
ഡല്‍ഹി: ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ഇന്നലെ തുടങ്ങിയ പ്രത്യേക ചര്‍ച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും ഇന്നുണ്ടാകും. ഇന്നലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിവെച്ച ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു. ഭരണഘടനയില്‍ തുടങ്ങി കര്‍ഷക പ്രക്ഷോഭവും, അദാനിയും, സംഭലും മണിപ്പൂരുമെല്ലാം പരാമര്‍ശിച്ച പ്രിയങ്ക പാര്‍ലമെന്റേറിയന്‍ എന്ന നിലയിലെ തന്റെ ആദ്യ പ്രസംഗത്തില്‍ കത്തിക്കയറിയിരുന്നു. രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങള്‍ ഭരണഘടന ഉറപ്പുവരുത്തുന്നുവെന്നും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തും സംരക്ഷണവും ആകുന്നുവെന്നും പറഞ്ഞാണ് പ്രിയങ്ക പറഞ്ഞുതുടങ്ങിയത്. ആ സുരക്ഷാകവചം തകര്‍ക്കാനാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപി ശ്രമിക്കുന്നതെന്നും ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. എന്തുകൊണ്ട് ജാതി സെന്‍സസ് നടപ്പിലാക്കുന്നില്ലെന്നും പ്രിയങ്ക ചോദിച്ചിരുന്നു. കര്‍ഷക പ്രക്ഷോഭത്തെയും പ്രിയങ്ക പരാമര്‍ശിച്ചിരുന്നു. കര്‍ഷകരുടെ സ്വപ്നങ്ങളെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

Related articles

See all
Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in