Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പിണറായി കടക്ക് പുറത്ത്; മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം ഇനി ചവറ്റുകൊട്ടയില്‍; പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി പി.വി അന്‍വര്‍

പിണറായി കടക്ക് പുറത്ത്; മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം ഇനി ചവറ്റുകൊട്ടയില്‍; പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി പി.വി അന്‍വര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി പി.വി അന്‍വര്‍ എംഎല്‍എ. ജനങ്ങള്‍ക്കൊപ്പമാണെന്ന് സൂചന നല്‍കുന്നതാണ് പുതിയ ഫോട്ടോ. മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടുമുള്ള ശക്തമായ വിയോജിപ്പായി തന്നെയാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അഭ്യര്‍ത്ഥനക്ക് വഴങ്ങി താല്‍ക്കാലികമായി പരസ്യപ്രസ്താവന അവസാനിപ്പിക്കുന്നതായി അന്‍വര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്നും പുറകോട്ടില്ല എന്ന് അന്‍വര്‍ പറഞ്ഞു വെക്കുന്നുണ്ട്. സിപിഎം പറയുന്നത് തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് അന്‍വര്‍ പരസ്യപ്രസ്താവന പിന്‍വലിക്കുന്നു എന്നുള്ളതാണ്. എന്നാല്‍ വസ്തുത നേരെ തിരിച്ചും. മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും അതിശക്തമായ ആക്ഷേപങ്ങളും ആരോപണങ്ങളും ആണ് പി വി അന്‍വര്‍ ഉന്നയിച്ചത്. ഈ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് പോലും മറുപടി ഇല്ലാതാകുന്ന വേളയിലാണ് പി വി അന്‍വറിനോട് ഒരു അഭ്യര്‍ത്ഥന നടത്താന്‍ സിപിഎം തയ്യാറായത്. ഈ മാസം 30നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക . അതിന്റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷമായിരിക്കും പി.വി അന്‍വര്‍ പരസ്യപ്രസ്താവന നടത്തുക.

Related articles

See all
Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Save your stories

Sign in