Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| 'രാഹുലിന്‍റെ രാജി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല; ഉചിതമായ തീരുമാനമെടുക്കും' -സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA| 'രാഹുലിന്‍റെ രാജി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല; ഉചിതമായ തീരുമാനമെടുക്കും' -സണ്ണി ജോസഫ് എംഎല്‍എ
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജി പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലായെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ. വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കുമെന്നും, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്‍മാരുമായി കൂടി ആലോചിച്ച് തീരുമാനം അറിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അഭ്യൂഹങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നും എല്ലാ നേതാക്കന്‍മാരുമായും കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ഉയര്‍ന്നു വരുന്ന വിവാദങ്ങളില്‍ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരോപണമുണ്ടായി 24 മണിക്കൂറിനുള്ളില്‍ തന്നെ രാഹുല്‍ യൂത്ത്് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു. രാജിയിലേക്ക് കടക്കേണ്ടതില്ലെന്നും ആരോപണങ്ങളേ പ്രതിരോധിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Save your stories

Sign in